കൊല്ലം: ദേവനന്ദ മുങ്ങി മരിച്ച സംഭവത്തിൽ ശിശു മനശാസ്ത്രജ്ഞരെ എത്തിച്ച് പ്രദേശത്ത് കൂടുതൽ പരിശോധന നടത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
ദേവനന്ദയുടെ വീടിന് സമീപത്തെ കുളിക്കടവിലായിരിക്കാം അപകടം നടന്നെതെന്ന നിഗമനത്തിലാണ് സ്ഥലത്ത് പരിശോധന നടത്തിയ ഫോറൻസിക്ക് സംഘം.
ദേവനന്ദയുടെ മരണത്തിലെ സംശയങ്ങൾ നീക്കാൻ് പോലീസിൻറെ അഭ്യർത്ഥന പ്രകാരം ഫോറൻസിക് സംഘം കഴിഞ്ഞ ദിവസം എളവൂരിലെ ദേവനന്ദയുടെ വീടിന് സമീപത്ത് പരിശോധന നടത്തിയിരുന്നു.
വീടിന് എഴുപത്തഞ്ച് മീറ്റർ മാത്രം അകലെയുള്ള കുളിക്കടവിൽ വെച്ചാവാം കുട്ടി പുഴയിൽ അകപെട്ടതെന്നാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നുള്ള ഫോറൻസിസ് മെഡിസിൻ വിഭാഗം മേധാവി ഡോ കെ ശശികലയുടെ നേത്രുത്വത്തിലുള്ള സംഘത്തിൻറെ നിഗമനം.
കുളിക്കടവിൽ മുങ്ങിതാഴ്ന്ന കുട്ടി പുഴയുടെ ആഴമേറിയ ഭാഗത്ത് എത്തിപെടാമെന്നാണ് അവരുടെ നിഗമനം.അടിയോഴുക്കുണ്ടായ പുഴയിലൂടെ മൃതദേഹം ഒഴുകിയതാകാം.തടയണയുടെ അടിയിൽ കൂടെ ഒഴുകുകയും മൃതദേഹം 300 മീറ്റർ അകലെ പൊങ്ങിയെന്നും ഫോറൻസിക് സംഘം പറയുന്നു.
കുട്ടിയുടെ വയറ്റിൽ ചെളിയുടെ അംശം കൂടുതലായിരുന്നു.തടയണയ്ക്ക് സമീപത്ത് വെച്ചാണ് കുട്ടി പുഴയിൽ വീണതെങ്കിൽ വയറ്റിലെ ചെളിയുടെ അംശം ഇത്രത്തോളം ഉണ്ടാവില്ലായിരുന്നു എന്നും അവർ ചൂണ്ടിക്കാട്ടുന്നു.അങ്ങനെ സംഭവിച്ചെങ്കിൽ മൃതദേഹം മറ്റേതെങ്കിലും സ്ഥലത്ത് പോങ്ങാനായിരുന്നു സാധ്യത എന്നും ഫോറിൻസിക് സംഘം കണ്ടെത്തിയിട്ടുണ്ട്.ഇക്കാര്യങ്ങൾ അടങ്ങുന്ന ഫോറൻസിക്ക് പരിശോധനയുടെ ഫലം ഉടൻ തന്നെ അന്വേഷണ സംഘത്തിന് കൈമാറും.