കണ്ണൂർ: കണ്ണൂർ മുഴക്കുന്നിൽ തൊഴിലുറപ്പ് ജോലിക്കിടെയുണ്ടായ ബോംബ് സ്‌ഫോടനത്തിൽ ഒരു സ്ത്രീക്ക് ഗുരുതരമായി പരിക്കേറ്റു. സ്‌ഫോടനം നടക്കുമ്പോൾ 19 സ്ത്രീകളാണ് സംഭവ സ്ഥലത്ത് ജോലി ചെയ്തിരുന്നത്. സ്ഥലത്ത് പോലീസും ബോംബ് സ്‌ക്വാഡും പരിശോധന നടത്തുകയാണ്.കൈയ്ക്കും കാലിനും പരിക്കേറ്റ സ്ത്രീ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.