തദ്ദേശതെരഞ്ഞെടുപ്പിൽ 2019ലെ വോട്ടർപട്ടിക ഉപയോഗിക്കണമെന്ന ഹൈകോടതി വിധി സുപ്രീം കോടതി സ്‌റ്റേ ചെയ്തു

ന്യൂഡൽഹി: സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ നൽകിയ ഹരജിയിൽ തദ്ദേശതെരഞ്ഞെടുപ്പിൽ 2019ലെ വോട്ടർപട്ടിക ഉപയോഗിക്കണമെന്ന ഹൈകോടതി വിധി സുപ്രീം കോടതി സ്‌റ്റേ ചെയ്തു. നേരത്തേ 2015 ലെ വോട്ടർ പട്ടിക അടിസ്ഥാനമാക്കി തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നടത്താനുള്ള തെരഞ്ഞെടുപ്പ് കമീഷന്റെ തീരുമാനം ഹൈകോടതി റദ്ദാക്കിയിരുന്നു.

 

ഇതിനെതിരെ തെരഞ്ഞെടുപ്പ് കമീഷൻ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.2015 ലെ വോട്ടർപട്ടിക അടിസ്ഥാനമാക്കി തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനത്തിനെതിരെ യു.ഡി.എഫ് നൽകിയ അപ്പീലിലാണ് ഹൈകോടതി വിധി പുറപ്പെടുവിച്ചിരുന്നത്.

Share

Leave a Reply

Your email address will not be published. Required fields are marked *