കോവിഡ് 19 ഇന്ത്യൻ പ്രവാസികളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ നടപടി സ്വീകരിക്കും

കുവൈത്ത് : കൊറോണ വിഷയത്തിൽ ഇന്ത്യയിലെ കുവൈറ്റ് അംബാസഡർ ബന്ധപ്പെട്ട അതോറിറ്റികളുടെ സഹായത്തോടെ നടപടികൾ ആരംഭിച്ചിച്ചിട്ടുണ്ടെന്നും, പുരോഗതി കുവൈറ്റ് അധികാരികളിൽ നിന്ന് ലഭിക്കുന്നതുസരിച്ച്  അറിയിക്കുമെന്ന് കേന്ദ്ര വിദേശ കാര്യ മന്ത്രാലയത്തിൽ ഗൾഫിന്റെ ചുമതലയുള്ള ജോയിന്റ് സെക്രട്ടറി ഡോ.നാഗേന്ദ്രപ്രസാദ് അറിയിച്ചതായി പ്രവാസി ലീഗൽ സെൽ കുവൈറ്റ് കൺട്രി ഹെഡ് ബാബു ഫ്രാൻസിസ് പറഞ്ഞു. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാറും, ബന്ധപ്പെട്ട അധികാരികളും അടിയന്തിരമായി കുവൈറ്റ് ഗവൺമെൻറുമായി ചർച്ച നടത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിലേക്ക് ഡൽഹിയിലുള്ള പ്രവാസി ലീഗൽ ഓഫീസ് മുഖേന പി എൽ സി കുവൈറ്റ് ചാപ്റ്റർ പ്രസിഡണ്ട് ബാബു ഫ്രാൻസിസ് ,വിദേശകാര്യ വകുപ്പു മന്ത്രി ഡോ. ജയശങ്കർ, സഹമന്ത്രി വി.മുരളീധരൻ, വിദേശകാര്യ വകുപ്പു സ്റ്റാന്റിംഗ് കമ്മറ്റിയംഗം .എൻ .കെ.പ്രേമചന്ദ്രൻ എം.പി. എന്നിവർക്ക് പരാതി സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് മറുപടി ലഭിച്ചത്. എൻ കെ പ്രേമചന്ദ്രൻ എം.പി. കുവൈറ്റ് പ്രവാസികളുടെ വിഷയം ലോകസഭയിലും ഉന്നയിച്ചിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *