മനാമ : കൊറോണ വൈറസ് ബാധ പടരുന്ന സാഹചര്യത്തിൽ ബഹ്‌റൈനിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രഖ്യാപിച്ച അവധി മാർച്ച് 29 വരെ നീട്ടി. കിരീടാവകാശി സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ അധ്യക്ഷതയിൽ ചേർന്ന ഗവൺമെന്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് തീരുമാനമെടുത്തത്.
എന്നാൽ അധ്യാപക, അനധ്യാപക ജീവനക്കാർ ഞായറാഴ്ച മുതൽ ജോലിക്കെത്തണമെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. കിന്റർഗാർട്ടനുകൾ മുതൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ വരെയുള്ള എല്ലാ പൊതു, സ്വകാര്യ മേഖലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണെന്നുമാണ് അറിയിപ്പ്.