കൊറോണ : കേരളത്തിലെ ഉത്സവങ്ങൾ മാറ്റി വയ്‌ക്കേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ മന്ത്രി

കൊറോണ : കേരളത്തിലെ ഉത്സവങ്ങൾ മാറ്റി വയ്‌ക്കേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ മന്ത്രി

തിരുവനന്തപുരം: കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തിൽ ആശങ്കപ്പെട്ട് കേരളത്തിലെ ഉത്സവങ്ങൾ മാറ്റി വയ്‌ക്കേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ മന്ത്രി കെ.കെശൈലജ. ആറ്റുകാൽ പൊങ്കാലയടക്കം കേരളത്തിൽ ആൾക്കൂട്ടങ്ങളും ആഘോഷങ്ങളും ഒഴിവാക്കേണ്ടതില്ല. ഒഴിവാക്കുകയാണെങ്കിൽ അത് പരിഭ്രാന്തിക്കിടയാക്കുമെന്നും മന്ത്രി പറഞ്ഞു.

എല്ലാ മുൻകരുതലുകളും എടുത്തിട്ടുണ്ട്. രോഗ ലക്ഷണമുള്ളവർ ഉത്സവങ്ങളിൽ നിന്നടക്കം മാറി നിൽക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.അതിനിടെ സംസ്ഥാനത്ത് 31 പേർക്കു കൊറോണ സ്ഥിരീകരിച്ചതിന് പിന്നാലെ കൂടുതൽ പേരിലേക്ക് വൈറസ് പടരുന്നതായി സംശയമുണ്ട്. പ്രാഥമിക പരിശോധനയിൽ 23 പേർക്കു കൂടി വൈറസ് ബാധയുള്ളതായാണ് സംശയിക്കുന്നത്. വിശദ പരിശോധനയ്ക്കായി ഇവരുടെ സാമ്പിളുകൾ പൂനെയിലേക്ക് അയച്ചിട്ടുണ്ട്.

Share

Leave a Reply

Your email address will not be published. Required fields are marked *