കുവൈത്ത് സിറ്റി : വിവിധ ഫാർമസികൾ, മാർക്കറ്റുകൾ, കോഓപറേറ്റിവ് സൊസൈറ്റികൾ കേന്ദ്രീകരിച്ച് വാണിജ്യ വ്യവസായ വകുപ്പ് പരിശോധന നടത്തി . നിയമലംഘനം നടത്തിയ ഒരു ഫാർമസി അടച്ചുപൂട്ടി.
135 ഫാർമസികളിലാണ് പരിശോധന നടത്തിയത്. ഇതിൽ 35 ഓളം നിയമലംഘനങ്ങൾ റിപ്പോർട്ട്‌ചെയ്തിട്ടുണ്ട് .
135 എന്ന ഹോട്ട്‌ലൈൻ നമ്പറിലൂടെ 97 പരാതികൾ ലഭിച്ചിരുന്നു. വിലയിൽ കൃത്രിമം കാണിക്കുക, കാലാവധി കഴിഞ്ഞ സാധനങ്ങൾ വിൽക്കുക തുടങ്ങിയ നിയമലംഘനങ്ങളാണ് കൂടുതലും റിപ്പോർട്ട് ചെയ്തത്.
അന്തലൂസ് ഭാഗങ്ങളിലെ പച്ചക്കറി, പഴവർഗ മാർക്കറ്റുകളിലും അൽകൂത്ത് മത്സ്യമാർക്കറ്റിലും പരിശോധന നടത്തിയിരുന്നു. കോവിഡ് പ്രതിരോധ നടപടി സ്വീകരിക്കണമെന്നും മാർക്കറ്റുകൾ വൃത്തിയായി സംരക്ഷിക്കണമെന്നും അധികൃതർ അറിയിച്ചു. വാണിജ്യമന്ത്രാലയം ഉദ്യോഗസ്ഥരായ ഈദ് അൽ റാഷിദ്, ഫൈസൽ അൽ അൻസാരി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.