ഐ ലീഗ്‌ : മോഹൻ ബഗാനും ചെന്നൈ സിറ്റിയും സമനിലയിൽ

ഇന്നലെ നടന്ന ഐ ലീഗിൽ മത്സരത്തിൽ മോഹൻ ബഗാനും ചെന്നൈ സിറ്റിയും സമനിലയിൽ. ഓരോ ഗോൾ വീതമാണ് ഇരു ടീമുകളും നേടിയത്. ഒരു ഗോളിന് മുന്നിട്ട് നിന്നതിന് ശേഷം മോഹൻ ബഗാൻ സമനില വഴങ്ങുകയായിരുന്നു. തുടർച്ചയായ ഏഴു ജയങ്ങൾക്ക് ശേഷം ആണ് മോഹൻ ബഗാൻ ജയമില്ലാതെ സമനിലയിൽ ഒതുങ്ങുന്നത്. ബാബാ ദിയാവരയും, യുസ കാറ്റ്സുമിയും ആണ് ഇന്നലെ ഗോളുകൾ നേടിയത്.

മൽസരം തുടങ്ങി 45-ാം മിനിറ്റിൽ ആയിരുന്നു ബഗാൻറെ ആദ്യ ഗോൾ. പിന്നീട് 67-ാം മിനിറ്റിൽ ചെന്നൈ സിറ്റി സമനില ഗോൾ നേടി. നിലവിൽ ഒന്നാം സ്ഥാനത്തുള്ള മോഹൻ ബഗാന് 15 കളികളിൽനിന്നു 36 പോയിന്റ് ആണ് ഉള്ളത്. 23 പോയിന്റുള്ള പഞ്ചാബ് ആണ് രണ്ടാം സ്ഥാനത്ത്.

Share

Leave a Reply

Your email address will not be published. Required fields are marked *