മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് സീസണിൽ ഗ്രൗണ്ട് ഫീ ഉയർത്തിയിൽ ടീം ഉടമകൾ പ്രതിഷേധത്തിൽ.ഓരോ മത്സരത്തിനും സംസ്ഥാന അസോസിയേഷന് നൽകേണ്ട തുകയാണ് ഗ്രൗണ്ട് ഫീ കഴിഞ്ഞ സീസൺ വരെ ഓരോ മത്സരത്തിനും ടീം ഉടമകൾ 30 ലക്ഷം രൂപയായിരുന്നു സംസ്ഥാന അസോസിയേഷൻ നൽകേണ്ടിയിരുന്നത്. ഇത്തവണ അത് 20 ലക്ഷം കൂട്ടി 50 ലക്ഷമാക്കി. ടീമുകളോട് ചോദിച്ചല്ല ഈ തീരുമാനമെടുത്തതെന്നും തങ്ങളുടെ വരുമാനത്തെ ഇത് ബാധിക്കുമെന്നു ഒരു ടീം പ്രതിനിധി പറഞ്ഞു.ബി.സി.സി.ഐ. ഒരു സീസണിൽ 2000 കോടിയോളം സ്വന്തമാക്കുന്നുണ്ടെന്നും എന്നാൽ, ടീമുകൾ അതിന്റെ ഒരംശം പോലും സ്വന്തമാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.നേരത്തെ ടൂർണമെന്റിന്റെ സമ്മാനത്തുകയും ബി.സി.സി.ഐ. വെട്ടിച്ചുരുക്കിയിരുന്നു.