ധാക്ക: സിംബാബ്‌വെയ്‌ക്കെതിരായ അവസാന ഏകദിനത്തിൽ സൗമ്യ സർക്കാരിനെ ബംഗ്ലാദേശ് ടീമിൽ ഉൾപ്പെടുത്തി.താരത്തെ ഉൾപ്പെടുത്തിയത്. വിവാഹം ആയതുകൊണ്ട് ആദ്യ രണ്ട് ഏകദിനത്തിലും സൗമ്യ സർക്കാർ കളിച്ചിരുന്നില്ല. ടീമിൽ വേറെ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ലെന്നാണ് റിപ്പോർട്ട്. നാളെയാണ് അവസാന ഏകദിനം നടക്കുക.
അവസാന ഏകദിനത്തിൽ വിക്കറ്റ് കീപ്പർ മുഷ്ഫിഖർ കളിക്കില്ലെന്നാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ചീഫ് സെലക്റ്റർ മിൻഹാജുൽ അബെദിൻ വ്യക്തമാക്കിയത്. മുഷ്ഫിഖർ പാകിസ്ഥാനിലേക്കില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. മുഷ്ഫിഖറിന് പകരം ഒരു യുവതാരത്തെ ടീമിൽ ഉൾപ്പെടുത്താൻ ശ്രമിക്കുമെന്നും അബെദിൻ പറഞ്ഞു