സംസ്ഥാനത്ത് സ്വകാര്യബസുടമകൾ അനിശ്ചിതകാല സമരത്തിലേക്ക്

സംസ്ഥാനത്ത് സ്വകാര്യബസുടമകൾ അനിശ്ചിതകാല സമരത്തിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യബസുടമകൾ ബുധനാഴ്ച മുതൽ അനിശ്ചിതകാല സമരത്തിലേക്ക്. ടിക്കറ്റ് നിരക്ക് വർധന ഉൾപ്പെടെയുളള ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. മിനിമം ബസ് ചാർജ് 10 രൂപയാക്കണം. കിലോ മീറ്റർ നിരക്ക് 90 പൈസയായും വിദ്യാർഥികളുടെ കൺസഷൻ നിരക്ക് 5 രൂപയായും വർധിപ്പിക്കണമെന്നത് അടക്കമുളള വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംയുക്ത സമരസമിതിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
സംസ്ഥാനത്തെ സ്വകാര്യ ബസ് മേഖല കടുത്ത പ്രതിസന്ധിയിലൂടെയാണു കടന്നു പോകുന്നത്. ഇൻഷുറൻസ്, സ്‌പെയർ പാർട്‌സ് അടക്കമുള്ള മുഴുവൻ ചെലവുകളിലും ഇരട്ടിയിലേറെ വർധിച്ചു. നിലവിലെ അവസ്ഥയിൽ മുന്നോട്ടു പോകാൻ കഴിയാത്തതിനാലാണു നിരക്കു വർധന ആവശ്യപ്പെടുന്നത്. മിനിമം ബസ് ചാർജ് 10 രൂപയാക്കണം. കിലോ മീറ്റർ നിരക്ക് 90 പൈസയായും വിദ്യാർഥികളുടെ കൺസഷൻ നിരക്ക് 5 രൂപയായും വർധിപ്പിക്കണമെന്നും സംയുക്ത സമരസമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു.

പൊതുമേഖലയും സ്വകാര്യ മേഖലയും സംരക്ഷിക്കത്തക്ക നിലയിൽ സമഗ്ര ഗതാഗത നയം രൂപീകരിക്കുക, 140 കിലോ മീറ്ററിൽ കൂടുതൽ സർവീസ് നടത്തുന്ന ബസുകളുടെ പെർമിറ്റ് പുതുക്കി നൽകുക തുടങ്ങിയ ആവശ്യങ്ങളും സമരത്തിന്റെ ഭാഗമായി ഉന്നയിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *