വ്യാജ പാസ്പോർട്ട് കൈവശം വച്ചു : റൊണാൾഡീന്യോ പരാഗ്വേയിൽ അറസ്റ്റിൽ

വ്യാജ പാസ്പോർട്ട് കൈവശം വച്ചു : റൊണാൾഡീന്യോ പരാഗ്വേയിൽ അറസ്റ്റിൽ

അസുൻസിയോൺ: ബ്രസീൽ ഫുട്ബോൾ ഇതിഹാസം റൊണാൾഡീന്യോ പരാഗ്വേയിൽ അറസ്റ്റിൽ. വ്യാജ പാസ്പോർട്ട് കൈവശം വെച്ച കുറ്റത്തിനാണ് റൊണാൾഡീന്യോയേയും സഹോദരൻ റോബർട്ടോ ഡി അസ്സിസിനെയും അറസ്റ്റ് ചെയ്തത്്.
പരാഗ്വേയിലെ കാസിനോ ഉടമ നെൽസൺ ബെലോട്ടിയുടെ ക്ഷണം സ്വീകരിച്ച്് ബുധനാഴ്ചയാണ് റൊണാൾഡീന്യോയും സഹോദരനും പരാഗ്വേയിലെത്തിയത്. പൊതുപരിപാടികളിലും ഇവർക്ക് പങ്കെടുക്കാനുണ്ടായിരുന്നു. എന്നാൽ, ഇരുവരുടെയും കൈയിൽ നിന്ന് പരാഗ്വേ പൗരൻമാരാണെന്നുള്ള പാസ്പോർട്ടാണ് കിട്ടിയതെന്നാണ് റിപ്പോർട്ടുകൾ.

നിലവിൽ റൊണാൾഡീന്യോക്ക് ബ്രസീൽ പാസ്പോർട്ടില്ല. കഴിഞ്ഞ സെപ്റ്റംബറിൽ 39-കാരന്റെ പാസ്പോർട്ട് ബ്രസീൽ സൂപ്രീം കോടതി റദ്ദാക്കിയിരുന്നു. 2015-ൽ ഗുവയ്ബ തടാകത്തിൽ അനധികൃത നിർമാണം നടത്തിയതിന് താരത്തിന് കോടതി പിഴശിക്ഷ വിധിച്ചിരുന്നു. എന്നാൽ, പിഴയൊടുക്കാൻ താരം വീഴ്ച വരുത്തിയതോടെ പാസ്പോർട്ട് കണ്ടുകെട്ടുകയായിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *