ചെന്നൈ: പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് “രജനി മക്കൾ മൻഡ്രത്തിന്റെ” യോഗം വിളിച്ച് നടൻ രജനികാന്ത്. കൂട്ടായ്മയിലെ ജില്ലാ സെക്രട്ടറിമാരാണ് യോഗത്തിൽ പങ്കെടുക്കുന്നത്.
യോഗത്തിന്റെ അജണ്ട പാർട്ടി പ്രഖ്യാപനങ്ങൾ അടക്കമുള്ള കാര്യങ്ങളാണ്. എപ്രിൽ മാസത്തിൽ പാർട്ടി പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന. തമിഴ് പുതുവർഷമായ് ഏപ്രിൽ 14ന് പാർട്ടി പ്രഖ്യാപനമുണ്ടായേക്കുമെന്നാണ് കരുതുന്നത്.
പാർട്ടി പ്രഖ്യാപിച്ചതിന് ശേഷം നടത്തേണ്ട സംസ്ഥാന ജാഥ അടക്കമുള്ള കാര്യങ്ങളാണ് യോഗത്തിൽ ചർച്ച ചെയ്യുന്നത്. ചെന്നൈയിലെ രാഘവേന്ദ്ര കല്യാണ മണ്ഡപത്തിലാണ് യോഗം നടക്കുന്നത്