കേരളത്തിലുടനീളം സോളാർ പ്ലാന്റ് സ്ഥാപിക്കും റിലയൻസ് ജിയോയും കെ.എസ്.ഐ.ഡി.സിയും ധാരണാപത്രം ഒപ്പിട്ടു

കേരളത്തിലുടനീളം സോളാർ പ്ലാന്റ് സ്ഥാപിക്കും റിലയൻസ് ജിയോയും കെ.എസ്.ഐ.ഡി.സിയും ധാരണാപത്രം ഒപ്പിട്ടു

തിരുവനന്തപുരം: കേരളത്തിലുടനീളം സോളാർ പ്ലാന്റുകൾ സ്ഥാപിക്കുന്നതിനായി റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡും, കെ.എസ്.ഐ.ഡി.സിയും ധാരണാപത്രത്തിൽ ഏർപ്പെട്ടു. ഈ പ്ലാന്റുകളിൽ 33 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കും.

ഇതുസംബന്ധിച്ചുള്ള ധാരണാപത്രത്തിൽ റിലയൻസ് ജിയോയുടെ കേരള മേധാവി കെ സി നരേന്ദ്രനും കെ.എസ്ഐ.ഡി.സി എംഡി. ജി രാജമാണിക്യവും മുഖ്യമന്ത്രി പിണറായി വിജയൻ, വൈദ്യുതി മന്ത്രി എം എം മണി, വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. എലങ്കോവൻ എന്നിവരുടെ സാന്നിധ്യത്തിൽ ഒപ്പുവെച്ചു.

ധാരണാപത്രം പ്രകാരം ജിയോ 33മെഗാവാട്ട് സൗരാർജ്ജം ഉത്പാദിപ്പിക്കുന്നതിനായി കേരളത്തിൽ സോളാർ പ്ലാന്റുകൾ സ്ഥാപിക്കാനായി 300 കോടി രൂപ നിക്ഷേപിക്കും.

Share

Leave a Reply

Your email address will not be published. Required fields are marked *