മുംബൈ: ജെറ്റ് എയർവെയ്സ് മുൻ ചെയർമാൻ നരേഷ് ഗോയലിന്റെ വസതിയിൽ കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്. അദ്ദേഹത്തിന്റെ മുംബൈയിലെ വസതിയിലാണ് റെയ്ഡ് നടന്നത്. നരേഷ് ഗോയലിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ നാല് മണിക്കൂറോളം ചോദ്യം ചെയ്തു. ഇതിനുമുമ്പും നരേഷ് ഗോയലിനെയും ഭാര്യയെയും വിദേശപ്പണമിടപാട് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു