മുംബൈ: കൊറോണ ബാധിച്ചവരുടെ എണ്ണത്തിലുണ്ടായ വർധന രാജ്യത്തെ ഓഹരി വിപണിയെ ബാധിച്ചു. സെൻസെക്സ് 214.22 പോയന്റ് നഷ്ടത്തിൽ 38,409.48ലും നിഫ്റ്റി 52.30 പോയന്റ് താഴ്ന്ന് 11,251 ലുമാണ് ക്ലോസ് ചെയ്തത്. ഒരുവേള സെൻസെക്സ് 431 പോയന്റിലേറെ താഴ്ന്നിരുന്നു.ബിഎസ്ഇയിലെ 694 ഓഹരികൾ നേട്ടത്തിലും 1673 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 129 ഓഹരികൾക്ക് മാറ്റമില്ല.സിപ്ല, ഡോ.റെഡ്ഡീസ് ലാബ്, പവർഗ്രിഡ്, സൺ ഫാർമ, ഗെയിൽ തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു. യെസ് ബാങ്ക്, ഐഷർ മോട്ടോഴ്സ്, ബജാജ് ഫിനാൻസ്, ടാറ്റ മോട്ടോഴ്സ്, ഐടിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഫാർമ, ഐടി, ഊർജം എന്നീ വിഭാഗങ്ങൾ ഒഴികെയുള്ള ഓഹരികളാണ് നഷ്ടത്തിലായത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 1.6ശതമാനം നഷ്ടത്തിലായി.