സ്മാർട് ഫോണുകൾക്ക് ലഭിച്ചിരുന്ന ഇളവ് കേന്ദ്ര സർക്കാർ നിർത്തലാക്കുന്നു

ന്യൂഡൽഹി:  സ്മാർട് ഫോണുകൾക്കു ലഭിച്ചിരുന്ന ഇളവ് കേന്ദ്രസർക്കാർ നിറുത്തലാക്കുന്നു. വൻ ഡിസ്‌കൗണ്ടിൽ ഫോണുകളും മറ്റും ഓൺലൈനിൽ വിറ്റുകൂടാ എന്ന സർക്കാർ നിബന്ധന പ്രാബല്യത്തിൽ വരാൻ പോകുന്നു. സർക്കാരിന്റെ പുതിയ നീക്കം ഫോൺ നിർമ്മാതാക്കളെയും സമ്മർദ്ദത്തിലാക്കുന്നതാണ്. പലപ്പോഴും ഹാൻഡ്‌സെറ്റ് നിർമ്മാതാക്കൾ നേരിട്ടാണ് ഓൺലൈനിൽ വിലക്കുറവ് സാധ്യമാക്കിയിരുന്നത്. ഇത്തരം നിർമ്മാതാക്കളെ ബഹിഷ്‌കരിക്കാൻ ഓഫ്‌ലൈൻ കടക്കാർ തീരുമാനിച്ചതോടെ വില ഏകീകരിക്കാൻ തന്നെയാണ് വിവിധ ബ്രാൻഡുകളുടെ തീരുമാനം. ഇപ്പോഴും കൂടുതൽ ഫോണുകൾ വിൽക്കുന്നത് ഓഫ്‌ലൈനിലാണ് എന്നതാണ് നിർമ്മാതാക്കൾ കടക്കാരുടെ ഭീഷണിക്കു വഴങ്ങാനുള്ള പ്രധാന കാരണം. ഓൺലൈനിൽ ഏകദേശം 40 ശതമാനം ഫോണുകളാണ് വിറ്റുപോകുന്നതെങ്കിൽ കടകളിലൂടെയാണ് 60 ശതമാനം ഫോണുകളാണ് വിൽക്കുന്നത് എന്നത് നിർമ്മാതാക്കൾക്ക് അവഗണിക്കാനാകാത്ത കാരണമാണ്. ഇതിനാൽ, നിർമ്മാതാക്കൾ ഇനി വില ഓൺലൈനിലും ഓഫ്‌ലൈനിലും ഒരു പോലെ നടപ്പിലാക്കിയേക്കും.
ഇത് വിലയിടലിനെ സാരമായി ബാധിക്കുമെന്നാണ് ഇന്റർനാഷണൽ ഡേറ്റാ കോർപറേഷന്റെ (ഐഡിസി) ഗവേഷണ വിഭാഗം മേധാവിയായ നവ്‌കേന്ദർ സിങ് പറയുന്നത്. ഓഫ്‌ലൈൻ സ്റ്റോറുകൾക്ക് അവ നടത്തിക്കൊണ്ടു പോകാൻ ഓൺലൈനിനെ അപേക്ഷിച്ച് കൂടുതൽ ചെലവുണ്ട്. അതിനാൽ അവിടെ വിലയും കൂടുതലാണ്. ഇതിനാൽ ഓഫ്‌ലൈനിലും ഓൺലൈനിലും വില ഏകീകരിക്കാൻ ഫോൺ നിർമ്മാതാക്കൾ നിർബന്ധിതരായി തീരുമെന്നും ഓൺലൈനിൽ നന്നായി വിറ്റുപോകുന്ന പല ഫോണുകൾക്കും ഉടനെ വില ഉയർന്നേക്കുമെന്നും അദ്ദേഹം പറയുന്നു.
ഓൺലൈൻ എക്‌സ്‌ക്ലൂസീവ് ഡീലുകളിലായിരുന്നു ഏറ്റവുമധികം വിലക്കുറവ് നൽകി വന്നിരുന്നത്. എന്നാൽ സമ്മർദ്ധത്തെത്തുടർന്ന് ഷഓമി, സാംസങ്, വിവോ, ഒപ്പോ, റിയൽമി തുടങ്ങിയ ബ്രാൻഡുകൾ എക്‌സ്‌ക്ലൂസീവ് വിൽപ്പന നിർത്താനൊരുങ്ങുകയാണ്. വിവോ, സാംസങ്, ഒപ്പോ എന്നീ കമ്പനികൾ ഇപ്പോൾത്തന്നെ ഓഫ്‌ലൈൻ വിൽപ്പനയ്ക്കാണ് പ്രാധാന്യം നൽകുന്നത്. ഇവർ താമസിയാതെ ഓൺലൈനിൽ ഒരു ഇളവും നൽകാതിരുന്നേക്കുമെന്നു പറയുന്നു.
എന്നാൽ, റിയൽമി ഇന്ത്യാ മേധാവി മാധവ് സേത്ത് പറഞ്ഞത് തങ്ങളുടെ ഫോണുകൾക്ക് ഒരു വിലക്കൂടുതലും ഉണ്ടാവില്ല എന്നാണ്. തങ്ങൾ ഓൺലൈനിലും ഓഫ്‌ലൈനിലും ഒരേ വിലയ്ക്കു വിൽക്കുന്നുവെന്നും ഫോണുകൾ ഒരേ ദിവസം തന്നെ രണ്ടിടത്തും വിൽപ്പനയ്ക്ക് എത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. രണ്ടിടത്തു നിന്നു വാങ്ങിയാലും ഉപയോക്താവിന് ഒരു മാറ്റവും ഇപ്പോൾത്തന്നെ അനുഭവിക്കാനാവില്ല എന്നാണ് അദ്ദേഹം പറയുന്നത്. ഇക്കാരണത്താൽ തങ്ങളുടെ ഫോണുകൾക്ക് വില കൂട്ടാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഷഓമി, സാംസങ്, വിവോ, ഒപ്പോ തുടങ്ങിയ കമ്പനികൾ തങ്ങളുടെ പുതിയ നിലപാട് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഓൺലൈൻ ഡസ്‌കൗണ്ടിനെതിരെ കടക്കാർ സംയുക്തമായി നടത്തിവരുന്ന എതിർപ്പിനെതിരെ ഫോൺ നിർമ്മാതാക്കൾക്ക് പുതിയ തന്ത്രങ്ങൾ മെനയേണ്ടി വന്നേക്കുമെന്നാണ് നിരീക്ഷകർ അഭിപ്രായപ്പെടുന്നത്. എന്നാൽ, വില ഏകീകരിക്കൽ ഓൺലൈൻ ഫോൺ വിൽപ്പനയെ ബാധിച്ചേക്കില്ലെന്നു വാദിക്കുന്നവരും ഉണ്ട്. ഓൺലൈനിൽ റിവ്യൂകളും റേറ്റിങും ഒക്കെ നോക്കി വാങ്ങുന്നവർ അതു തുടർന്നേക്കുമെന്നു തന്നെയാണ് വിലയിരുത്തൽ.
ഓൺലൈനിൽ ഫോൺ വാങ്ങുന്നവർക്ക് ലഭിക്കുന്ന മറ്റൊരു നേട്ടം നല്ല സൈറ്റുകളെല്ലാം നൽകിവരുന്ന 10 ദിവസത്തെ റീപ്ലെയ്‌സ്‌മെന്റ് പോളിസിയാണ്. കടക്കാരും മറ്റും അടുത്തതായി ഇതിനെതിരെ രംഗത്തിറങ്ങുമോ എന്ന പേടിയിലാണ് ഓൺലൈൻ വാങ്ങൽ പ്രേമികൾ.്. അതിനാൽ അവിടെ വിലയും കൂടുതലാണ്. ഇതിനാൽ ഓഫ്‌ലൈനിലും ഓൺലൈനിലും വില ഏകീകരിക്കാൻ ഫോൺ നിർമ്മാതാക്കൾ നിർബന്ധിതരായി തീരുമെന്നും ഓൺലൈനിൽ നന്നായി വിറ്റുപോകുന്ന പല ഫോണുകൾക്കും ഉടനെ വില ഉയർന്നേക്കുമെന്നും അദ്ദേഹം പറയുന്നു.
ഓൺലൈൻ എക്‌സ്‌ക്ലൂസീവ് ഡീലുകളിലായിരുന്നു ഏറ്റവുമധികം വിലക്കുറവ് നൽകി വന്നിരുന്നത്. എന്നാൽ സമ്മർദ്ധത്തെത്തുടർന്ന് ഷഓമി, സാംസങ്, വിവോ, ഒപ്പോ, റിയൽമി തുടങ്ങിയ ബ്രാൻഡുകൾ എക്‌സ്‌ക്ലൂസീവ് വിൽപ്പന നിർത്താനൊരുങ്ങുകയാണ്. വിവോ, സാംസങ്, ഒപ്പോ എന്നീ കമ്പനികൾ ഇപ്പോൾത്തന്നെ ഓഫ്‌ലൈൻ വിൽപ്പനയ്ക്കാണ് പ്രാധാന്യം നൽകുന്നത്. ഇവർ താമസിയാതെ ഓൺലൈനിൽ ഒരു ഇളവും നൽകാതിരുന്നേക്കുമെന്നു പറയുന്നു.

SMART PHONE

Share

Leave a Reply

Your email address will not be published. Required fields are marked *