തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് തിരുവനന്തപുരത്ത് മാർച്ച് എട്ടിന് മദ്യനിരോധനം. മാർച്ച് 8 വൈകിട്ട് ആറുമണി മുതൽ മാർച്ച് ഒൻപത് വൈകിട്ട് ആറുവരെയാണ് മദ്യനിരോധനം ഏർപ്പെടുത്തിയിരിക്കുന്നതെന്ന് ജില്ലാ കലക്ടർ കെ. ഗോപാലകൃഷ്ണൻ അറിയിച്ചു.
തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ എല്ലാ വാർഡുകളിലും വെങ്ങാനൂർ ഗ്രാമപഞ്ചായത്തിലെ വെള്ളാർ വാർഡിലും മദ്യ വിൽപ്പന ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടി സ്വീകരിക്കം. പെങ്കാലയോടനുബന്ധിച്ച് നഗരത്തിൽ വിവിധ സ്ഥലങ്ങളിൽ കുടിവെള്ള വിതരണം തടസപ്പെടും. ഈ മാസം ആറ് മുതൽ ഒൻപത് വരെയുള്ള ദിവസങ്ങളിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. നഗരത്തിലെ തട്ടുകടകൾ, റെസ്റ്റോറന്റുകൾ, ഹോട്ടലുകൾ കേന്ദ്രീകരിച്ച് രാത്രികാലപരിശോധന കർശനമാക്കുമെന്നും അറിയിച്ചിട്ടുണ്ട്.