കൊറോണ ഭീതി : ഏഷ്യൻ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് ഫിലിപ്പീൻസിലേക്ക് മാറ്റി

കൊറോണ ഭീതി : ഏഷ്യൻ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് ഫിലിപ്പീൻസിലേക്ക് മാറ്റി

ചൈനയിൽ നടക്കേണ്ടിയിരുന്ന ഏഷ്യൻ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് മാറ്റിവെച്ചു. കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യമായതാണ് ചാമ്പ്യൻഷിപ്പ് മാറ്റിവെക്കാൻ കാരണം ബാഡ്മിന്റൺ വേൾഡ് ഫെഡറേഷനും ചൈനീസ് ബാഡ്മിന്റൻ അസോസിയേഷനും സംയുക്തമായാണ് ഈ തീരുമാനം എടുത്തത്. ഫിലിപ്പീൻസിലെ മാനില ആകും ഇനി ചാമ്പ്യൻഷിപ്പിന് വേദിയാവുക. ഏപ്രിൽ 21 മുതൽ 26വരെയാണ് മത്സരങ്ങൾ നടക്കുക.ഒളിമ്പിക്‌സ് യോഗ്യതയ്ക്ക് ആയി പരിഗണിക്കുന്ന ടൂർണമെന്റാണ് ഇത്. ഏഷ്യൻ താരങ്ങൾക്ക് ഒളിമ്പിക്‌സ് യോഗ്യത നേടാനുള്ള അവസാന അവസരവുമാകും ഈ ടൂർണമെന്റ്. നേരത്തെ ചൈനയിൽ നടക്കേണ്ടിയിരുന്ന ചൈനീസ് മാസ്റ്റേഴ്‌സ് ഉപേക്ഷിച്ചിരുന്നു.

 

Share

Leave a Reply

Your email address will not be published. Required fields are marked *