കേരളത്തിൽ ഇനി കുപ്പിവെള്ളത്തിന് 13 രൂപ

തിരുവനന്തപുരം : കേരളത്തിൽ കുപ്പിവെള്ളത്തിന് ഇനി 13 രൂപ . കുപ്പിവെള്ളത്തിന്റെ പരമാവധി വിൽപ്പന ലിറ്ററിന് 13 രൂപയാക്കി സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്. എന്നാൽ വിജ്ഞാപനം വന്നശേഷം മാത്രമേ വില നിർണയം നിലവിൽ വരുകയുള്ളൂ എന്ന് മന്ത്രി പി.തിലോത്തമൻ പറഞ്ഞു. എല്ലാ കുപ്പിവെള്ള നിർമാതാക്കളും കുപ്പിവെള്ളത്തിന്റെ ലേബലിൽ പരാമാവധി 13 രൂപയെന്ന് രേഖപ്പെടുത്തണം. കൂടുതൽ വില ഈടാക്കുന്നവർക്കെതിരെ നിയമ നടപടി ഉണ്ടാകും. കഴിഞ്ഞ ജൂൺ 19ന് കുപ്പിവെള്ളത്തെ അവശ്യവസ്തുവായി പ്രഖ്യാപിച്ച് വിജ്ഞാപനം പുറത്തിറക്കിയിരുന്നു. അവശ്യ വസ്തുക്കളുടെ വില നിശ്ചയിക്കാൻ സർക്കാരിന് അധികാരമുണ്ട്.

MIARAL WATER

Share

Leave a Reply

Your email address will not be published. Required fields are marked *