ന്യൂഡൽഹി: ഇന്ത്യയിൽ 10000-15000രൂപ വിലയുള്ള സ്മാർട്‌ഫോൺ ശ്രേണിയിൽ ഒന്നാമതെത്തി സ്മാർട്ട്‌ഫോൺ ബ്രാൻഡായ വിവോ. 22.5ശതമാനം വിപണി വിഹിതത്തോടെയാണ് വിവോ ഒന്നാമതെത്തിയത്. ഏറ്റവും പുതിയ ജിഎഫ്‌കെ പ്രകാരം വിവോ, വിൽപ്പന എണ്ണത്തിൽ 48% വളർച്ചയും, മൂല്യത്തിന്റെ വാർഷിക വളർച്ചയിൽ 33% മുന്നേറ്റവും രേഖപ്പെടുത്തി.
2019 ൽ വിവിധ വിലകളുടെ സ്മാർട്‌ഫോൺ ശ്രേണികളിലുടനീളം സ്മാർട്ട്‌ഫോണുകൾ വിപണിയിലെത്തിച്ചുകൊണ്ടാണ് വിവോ ഉപഭോക്തൃ അടിത്തറ ശക്തിപ്പെടുത്തിയത്. കൂടാതെ, അടുത്തിടെ പുറത്തിറക്കിയ എസ്-സീരീസ്-വിവോ എസ് 1 ന്റെ ആദ്യ മോഡൽ സെപ്റ്റംബറിൽ 15, 20, വില വിഭാഗത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട മോഡലായി മാറി.
ഉപഭോക്തൃ കേന്ദ്രീകൃതമാണ് വിവോയുടെ പ്രധാന യുഎസ്പിയെന്നും ഇത് ഇന്ത്യയിലെ വിവോയുടെ വളർച്ചയുടെയും വിജയത്തിൻറെയും കാതലായി തുടരുന്നുവെന്നും വിവോ ഇന്ത്യ ബ്രാൻഡ് സ്ട്രാറ്റജി ഡയറക്ടർ, നിപുൻ മാര്യ പ്രതികരിച്ചു. ഇന്ത്യയിലെ വിപണി വിഹിതം കഴിഞ്ഞ കുറച്ച് മാസങ്ങളായി നിരന്തരമായ ഉയർച്ചയ്ക്ക് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണ്.
ഉപഭോക്താക്കൾ ഞങ്ങളുടെ ശ്രമങ്ങളെ നിരന്തരം അംഗീകരിക്കുന്നതിന്റെ തെളിവാണ് ഏറ്റവും പുതിയ ജിഎഫ്‌കെ റിപ്പോർട്ട്.