ആസ്‌ട്രേലിയൻ ആരോഗ്യ നയം മേന്മയേറിയത് : ഡോ ജോൺ തര്യൻ

 

ഡോ ജോൺ തര്യൻ
ഡോ. ജോൺ തര്യനുമായി ചീഫ് എഡിറ്റർ പി.ടി. നിസാർ അഭിമുഖം നടത്തുന്നു.

കേരളത്തിൽ നിന്നും ആസ്‌ട്രേലിയയിലേക്ക് കുടിയേറിയ ഡോക്ടറാണ് തിരുവനന്തപുരം സ്വദേശിയായ ജോൺ തര്യൻ. കോഴിക്കോട് മെഡിക്കൽ കോളേജിലെ 1960ലെ നാലാമത്തെ ബാച്ചിൽ എംബിബിഎസിന് ജോയിൻ ചെയ്ത ശേഷം 1966ൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും തെറാസിക് സർജറിയിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം 1972ൽ വെല്ലൂരിൽ ട്രയിനിംഗ് പൂർത്തിയാക്കി. 1976ൽ ആസ്‌ട്രേലിയയിലെത്തി. അവിടെ നിരവധി സ്ഥലങ്ങൡ പ്രാക്ടീസ് ചെയ്യുകയും റിസർച്ചിൽ ഏർപ്പെടുകയും ചെയ്തു. പിന്നീട് ആസ്‌ട്രേലിയയിലെ കാൻബറയിൽ സ്ഥിരതാമസമാക്കി. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി കാൻബറ ഹോസ്പിറ്റലിൽ പ്രാക്ടീസ് ചെയ്യുകയാണ് അദ്ദേഹം.
ആസ്‌ട്രേലിയയിലെയും ഇന്ത്യയിലെയും മെഡിക്കൽ സിസ്റ്റം തമ്മിൽ വളരെയധികം വ്യത്യാസമുെണ്ടന്ന് അദ്ദേഹം പറയുന്നു. എല്ലാവർക്കും മെഡിക്കൽ കെയറിംഗ് ലഭ്യമാണ്. അതിനായി ഒാരോ ആസ്‌ട്രേലിയൻ പൗരനും മെഡിക്കൽ ടാക്‌സ് നൽകേണ്ടതുണ്ട്. അതിനാൽ തന്നെ എല്ലാവർക്കും സർക്കാറിന്റെ മെഡിക്കൽ ശുശ്രൂഷ ലഭിക്കുന്നു. കൂടുതൽ കെയറിംഗ് വേണ്ടവർക്ക് ഇൻഷുറൻസ് എടുക്കാം. അതിലൂടെ മികച്ച തരത്തിലുള്ള ചികിത്സാ സൗകര്യങ്ങൾ ലഭിക്കുന്നു. ഇന്ത്യയിലെ പ്രതേ്യകിച്ച് കേരളത്തിലെ മെഡിക്കൽ രംഗം ആരോഗ്യ സംരക്ഷണത്തേക്കാൾ ഒരു ബിസിനസ് സംരഭമായിട്ടാണ് ഇൗ മേഖലയെ കാണുന്നതെന്ന് തോന്നുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു. രോഗികളെ സംരക്ഷിക്കണമെന്നതിനേക്കാൾ ലാഭം ഉണ്ടാക്കുക എന്നതിനാണ് കേരളത്തിലെ പ്രൈവറ്റ് ഹോസ്പിറ്റലുകൾ പ്രാധാന്യം നൽകുന്നത്. ഇത് ആരോഗ്യരംഗത്തെ കാര്യക്ഷമതയെ ബാധിക്കുന്നു. ആരോഗ്യരംഗത്ത് മാത്രമല്ല സാമൂഹികപരമായും ആസ്‌ട്രേലിയ വളരെയധികം പുരോഗമിച്ചിരിക്കുന്നു. നമ്മുടെ നാട്ടിൽ ഒരു പൊതുപ്രവർത്തകനെ അല്ലെങ്കിൽ ജനസേവകനെ എത്രത്തോളം ഭയഭക്തി ബഹുമാനത്തോടെയാണ് കാണുന്നതെന്ന കാര്യം ആസ്‌ട്രേലിയയിൽ ജീവിക്കുന്ന തന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു.
ഒരിക്കൽ കാൻബറയിലെ ഹോസ്പിറ്റലിൽ ഗവർണർ ജനറൽ വന്നു പരിശോധന നടത്തി മടങ്ങിയ കാര്യം അദ്ദേഹം അനുസ്മരിച്ചു. ഇന്ത്യയിലെ പോലെ വിവിഐപികൾ വരുമ്പോൾ ഉണ്ടാക്കുന്ന അനാവശ്യ ബഹളങ്ങളും കാട്ടിക്കൂട്ടലുകളും ഇല്ലാതെ ഒരു സാധാരണക്കാരനെ പോലെ തന്നെ ഡോക്ടറെക്കണ്ട് ഗവർണർ ജനറൽ തിരിച്ചുപോയി. ഇന്ത്യയിലെ ഇന്നത്തെ അധികാരികളുടെ പ്രധാനപ്പെട്ട എല്ലാ പ്രശ്‌നങ്ങൾക്കും കാരണം ജനങ്ങൾ ചോദ്യം ചെയ്യാൻ മടിക്കുന്നതും അനാവിശ്യ ബഹുമാനങ്ങൾ നൽകുന്നതും കൊണ്ടാണ്. ആസ്‌ട്രേലിയ-യിൽ ആദ്യമായി എത്തുമ്പോൾ ആകെ പത്തോ പതിനഞ്ചോ മലയാൡകുടുംബങ്ങൾ മാത്രമാണ് കാൻബറയിൽ ഉണ്ടായിരുന്നത്. ഇന്നത് ആയിരത്തിനു മുകൡ എത്തിനിൽക്കുന്നു. മലയാൡഅസോസിയേഷനും ആഘോഷങ്ങളും എല്ലാം കൊണ്ടാടാറുണ്ട്. പുറത്ത് നിന്നുള്ളവർക്ക് കഴിവുണ്ടെങ്കിൽ സ്വാഗതം ചെയ്യുന്ന രാജ്യമാണ് ആസ്‌ട്രേലിയ. എല്ലാവരെയും അവർ ഒരുപോലെ കാണുന്നു. മലയാൡകൾ ഏറ്റവും കൂടുതൽ നഴ്‌സിംഗ് മേഖലയിലാണ് ആസ്‌ട്രേലിയയിൽ ജോലി ചെയ്യുന്നത്. ഇനി വരാനാഗ്രഹിക്കുന്നവർക്കും നഴ്‌സിംഗ് ഫീൽഡിൽ തന്നെയാണ് കൂടുതൽ സാധ്യത.
ഭാര്യയും മക്കളും കുടുബവുമായി ആസ്‌ട്രേലിയയിൽ കഴിയുകയാണെങ്കിലും എല്ലാവർഷവും മുടങ്ങാതെ ബന്ധുക്കളെ കാണാനായി കേരള സന്ദർശനം മുടക്കാത്ത ആളാണ് ജോൺ തര്യൻ. കേരളത്തെ സ്‌നേഹിക്കുന്നത് സ്വന്തം കുടുംബത്തെ സ്‌നേഹിക്കുന്നത് പോലെയാണെന്ന് അദ്ദേഹം പറയുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *