യുഎൽസിസിഎസ്- സഹകരണ രംഗത്തിനൊരു പാഠപുസ്തകം

യുഎൽസിസിഎസ്- സഹകരണ രംഗത്തിനൊരു പാഠപുസ്തകം

 

രിത്രത്തിന്റെ കൈവഴികളിലൂടെ, അദ്ധ്വാനത്തിന്റെ കരുത്തിലൂടെ, സുസംഘടനാ വൈഭവത്തിലൂടെ വിജയത്തിന്റെ പടവുകൾ മാത്രം ചവിട്ടിക്കയറി ബഹുദൂരം യാത്രചെയ്യുകയാണ് കേരളത്തിലെ

            രമേശൻപാലേരി
                ചെയർമാൻ
          യുഎൽസിസിഎസ്

ഒന്നാമത്തെതന്നെയല്ല ഇന്ത്യയിലെ തന്നെ ഒന്നാമതായിക്കൊണ്ടിരിക്കുന്ന ഉൗരാളുങ്കൽ ലേബർകോൺട്രാക്ട്‌കോ-ഒാപ്പറേറ്റീവ് സൊസൈറ്റി (യുഎൽസിസിഎസ്) എന്ന പ്രസ്ഥാനം.
1925 കാലഘട്ടങ്ങളിൽ സവർണ്ണമേധാവിത്വത്തിനെതിരെ ജാതിമതവിവേചനത്തിനെതിരെ വാഗ്ഭടാനന്ദസ്വാമികളുടെ നേതൃത്വത്തിൽ ഉരുത്തിരിഞ്ഞ ഒരാശയം. സ്വേച്ചാധിപത്യവ്യവസ്ഥയിൽ അടിയാളർക്ക് പാർപ്പിടമോ, ഭക്ഷണമോ എന്തിനധികം ആഹാരംപോലും യഥാവിധി ലഭിക്കാതിരുന്ന കാലത്ത് വിദ്യാഭ്യാസത്തിൽപോലും നിലനിന്ന ആട്ടിയോടിക്കലിനെതിരെ അടിച്ചമർത്തപ്പെട്ടവന്റെ ഉരുക്കുമുഷ്ടികൾക്ക് കരുത്തു പകർന്നുകൊണ്ട് ശ്രീനാരായണഗുരുദേവനടക്കമുള്ളവരുടെ ഇടപെടലിൽ ഉരുത്തിരിഞ്ഞ ഒരാശയം.
ജാതിമത ചിന്തയിൽ അടിമത്വം നിശ്ചയിക്കപ്പെട്ട് അടിച്ചമർത്തപ്പെടുന്നവന്റെ വേദനകേൾക്കുന്ന ചിലമനസ്സുകളിൽ കടന്നുവന്ന ഗുരുദേവചിന്തകൾ ശ്രീനാരായണഗുരുദേവനെ നാദാപുരംറോഡിൽ എത്തിക്കുകയും, രാകിമിനുക്കിയ പടവാളുകളുടെ മിന്നുന്നവാൾത്തലയൊടിക്കുന്ന ഗുരുദേവന്റെ വാക്കുകൾ സിരകളിൽ അഗ്‌നിജ്വാലകളായി പടർന്നുകയറിയപ്പോൾ വിവേചനത്തിന്റെ, നീതിനിഷേധത്തിന്റെ നിരവധി ചങ്ങലകൾ ഇവിടെപൊട്ടിച്ചെറിയപ്പെട്ടു. ആത്മവിദ്യാസംഘം എന്ന പേരിൽ ഒരു നവോത്ഥാനപ്രസ്ഥാനം രൂപീകരിക്കാൻ ആ ചിന്തകൾക്ക് കഴിഞ്ഞു.
ആ നവോത്ഥാന പ്രസ്ഥാനത്തിനെതിരെ അധികാരവർഗ്ഗത്തിന്റെ ചാട്ടുളികൾ എറിയപ്പെട്ടു. നിരോധനങ്ങളും, നിയന്ത്രണങ്ങളുംകൊണ്ട് തളയ്ക്കപ്പെട്ടു. കടിഞ്ഞാണിൽ മുറുകിയ വീർപ്പുമുട്ടലിൽ ഗുരുദേവന്റെ പുത്തൻ ആശയമുണർന്നു. ദാരിദ്ര്യത്തിൽ നിന്ന്, പട്ടിണിയിൽ നിന്ന് ഉയരണം. അതിനിവിടെ കൈക്കരുത്ത്കാരിരുമ്പാകണം. അധ്വാനത്തിന്റെ പുത്തൻ ചിന്തകൾവിരിയണം. കൂട്ടായ്മയുടെ സംഘശക്തികൾ പിറക്കണം. അങ്ങിനെയാണ്പാവങ്ങൾക്ക് ജോലിനൽകാൻ ഉൗരാളുങ്കൽ കൂലിവേലക്കാരുടെ പരസ്പര സഹകരണസംഘം രൂപീകൃതമാകുന്നത്. ഇതിനോടനുബന്ധിച്ച് സാമ്പത്തീകകാര്യങ്ങൾക്കായി ഉൗരാളുങ്കൽ സർവീസ് സഹകരണ ബാങ്കും,
ഇതിലെ അംഗങ്ങളുടേയും മക്കളുടേയും വിദ്യാഭ്യാസത്തിനായി ആത്മവിദ്യാസംഘം സ്‌ക്കൂളും സ്ഥാപിതമായത്.

ഇൻർനാഷണൽ കോ-ഓപറേറ്റീവ് (ഐസിഎ) അലയൻസ് പ്രസിഡന്റ് ഏരിയൽ ഗ്വാർകോയിനിന്ന് ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സർവീസ് സൊസൈറ്റി ചെയർമാൻ രമേഷൻ പാലേരി ഐസിഎ മെമ്പർഷിപ്പ് സ്വീകരിക്കുന്നു.
ഇൻർനാഷണൽ കോ-ഓപറേറ്റീവ് (ഐസിഎ) അലയൻസ് പ്രസിഡന്റ് ഏരിയൽ ഗ്വാർകോയിനിന്ന് ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സർവീസ് സൊസൈറ്റി ചെയർമാൻ രമേഷൻ പാലേരി ഐസിഎ മെമ്പർഷിപ്പ് സ്വീകരിക്കുന്നു.

ഗുരുദേവചിന്തകൾ മുറുകെപ്പിടിച്ചുകൊണ്ട് ജാതിമതചിന്തകൾക്കതീതമായി യാതൊരുവിധ വേർതിരിവോ അഴിമതിയോ ഇല്ലാതെ വളരെ സത്യസന്ധമായ പ്രവർത്തനത്തിലൂടെ 95 വർഷത്തെ പ്രവർത്തനപാടവത്തിലൂടെ ഉൗരാളുങ്കൽ കൂലിവേലക്കാരുടെ പരസ്പരസഹകരണസംഘം എന്ന സ്ഥാപനം ഇന്ന് യുഎൽസിസിഎസ് എന്ന മഹത്തായ സ്ഥാപനമായി നിലനിൽക്കുന്നു.
പാർപ്പിടമോ, ഭക്ഷണമോ, വിദ്യാഭ്യാസമോ ഇല്ലാതിരുന്ന കാലത്ത് നിന്ന് മാറി ഇന്ന് ഇതിന്റെ ഭാഗമായി പ്രവർത്തിക്കുന്ന മുഴുവനാളുകൾക്കും കാലത്തിന്റെ മാറ്റത്തിനനുസരിച്ച് രാജ്യത്തിന്റെ പുരോഗതിക്കനുസരിച്ച് ജീവിതനിലവാരവും പാർപ്പിടസൗകര്യങ്ങളും ലഭിക്കുന്ന രീതിയിലേക്ക് യുഎൽസിസിഎസും എത്തിയിരിക്കുന്നു. അതിനെ എത്തിക്കാൻ കഴിഞ്ഞിരിക്കുന്നു എന്നത് ഒാരോതൊഴിലാളിയുടേയും ആത്മാർത്ഥമായ പ്രവർത്തനഫലമാണെന്ന് ചെയർമാർ രമേശൻപാലേരി അടിവരയിട്ടു പറയുന്നു. ഇതിലൂടെ യുഎൽസിസിഎസിന്റെ തൊഴിലാളികളുടെ പുത്തൻതലമുറകൾക്കുപോലും വിദ്യാഭ്യാസനിലവാരത്തിനനുസരിച്ച് പുതിയ പുതിയ മേഖലകളിൽ പോലും തൊഴിൽ സാധ്യതകൾ തുറന്നിരിക്കുകയാണ് സൊസൈറ്റി. ഇതിലൂടെ കേരളത്തിനെന്നല്ല രാജ്യത്താകമാനം തന്നെ മാതൃകയാകുന്ന ഒരുപുത്തൻ തൊഴിൽസംസ്‌ക്കാരം വാർത്തെടുക്കാൻ യുഎൽസിസിഎസിന് കഴിഞ്ഞു.

മനുഷ്യന്റേയും പക്ഷിമൃഗാദികളുടേയും ആവാസവ്യവസ്ഥയിലെ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് പാർപ്പിടം. ജീവിതാഭിലാഷങ്ങളിൽ എന്നും മുൻപന്തിയിൽ നിൽക്കുന്ന ഒന്നാണ് ഭവനനിർമ്മാണം. പറവകൾ കൂടുകൂട്ടുന്നത് പലപ്പോഴായി നമ്മൾകണ്ടിട്ടുണ്ട്. ഒന്നിനോടൊന്ന് ചേർത്തുവച്ച് ഇഴപിരിയാതെനെയ്‌തെടുക്കുന്ന മനോഹരമായ ഭവനനിർമ്മാണം പോലെ ആത്മാർത്ഥതയുടെ മുഴുവൻ മൂലധനവും ചേർത്തുവച്ചുകൊണ്ട് ഒന്നിനോടൊന്ന് തോൾചേർന്ന് കൈകൾകോർത്തിണക്കി ഒരുമയുടെ പുതിയഗാഥ രചിച്ചുകൊണ്ട് ഒരുപുതിയ തൊഴിൽസംസ്‌ക്കാരം കെട്ടിപ്പടുത്തുകൊണ്ട് യുഎൽസിസിഎസ് മുന്നേറുന്നു. കേരളത്തിനകത്തു മാത്രമല്ല ഇന്ത്യയിലാകമാനം തൊഴിൽമേഖലയിൽ തൊഴിലാളികളുടെ സംഘടനയിൽ സമരങ്ങളും, പൊട്ടിത്തെറികളും, ഭിന്നിപ്പിക്കലുകളും നിറഞ്ഞാടുമ്പോൾ 95 വർഷക്കാലമായി തൊഴിലാളികൾ കെട്ടിപ്പൊക്കിയ തൊഴിൽ നിഷേധമില്ലാത്ത, സമരഗീതങ്ങൾ പാടാത്തഅധ്വാനത്തിന്റെ, കൂട്ടായ്മയുടെ പുതിയമുഖങ്ങൾതീർത്തുകൊണ്ട് മുന്നേറുകയാണ് ഉൗരാളുങ്കൽ ലേബർകോൺട്രാക്റ്റ് കോ ഒാപ്പറേറ്റിവ് സൊസൈറ്റി. കെട്ടിപ്പടുത്ത കാലം മുതൽ തലമുറതലമുറകളായി ജനങ്ങൾ ഒന്നിച്ചും അല്ലാതെയും ഇവിടെ ജോലിചെയ്യുന്നു എന്ന മഹത്തായ വസ്തുതയും ഇൗ സ്ഥാപനത്തെ എന്തുകൊണ്ടും വേറിട്ടതാക്കുന്നു.
കഴിവുകളും, വൈദഗ്ദ്യങ്ങളും, പ്രാവീണ്യങ്ങളും ജോലി ചെയ്യുന്ന മേഖലകളിൽ തൊഴിലാളിക്ക് എപ്പോഴും തൊഴിൽസുരക്ഷനൽകാറുണ്ട്. ഇവിടെ ജോലിചെയ്യുന്ന തൊഴിലാൡകളുടെ ഒാരോതലമുറകൾക്കും അവരുടെ വൈദഗ്ദ്യമേഖലയിൽ അത് വിദ്യാഭ്യാസമോ, ഐ.ടി. മേഖലയോ, കാർഷികമോ, ടൂറിസമോ അങ്ങിനെ ഏതുമേഖലയിലായാലും അവരുടെ പ്രാവീണ്യത്തിനനുസരിച്ച് ജോലിസാധ്യതകൾകണ്ടെത്തിക്കൊടുക്കാൻ യുഎൽസിസിഎസ് എന്നും ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഇതിലൂടെ തൊഴിലാളികളുടെ വിശ്വാസ്യതയെ കൂടുതൽ കരുത്തുറ്റതാക്കാനും ഇത്തങ്ങളുടെ സ്വന്തം സ്ഥാപനമാണെന്നതിരിച്ചറിവ് ഉൗട്ടി ഉറപ്പിക്കാനും അതിന്റെ ഫലമായി തങ്ങളുടെ തലമുറകൾക്ക്‌ പോലും ഉതകുന്ന രീതിയിൽ സൊസൈറ്റിയെ മാറ്റാനും ഇതിലെ തൊഴിലാളികൾക്ക് കഴിയുന്നു. അത് രാജ്യത്തിനുതന്നെ മാതൃകയാകുന്ന രീതിയിലേക്ക് യുഎൽസിസിഎസിന്റെ തൊഴിൽ സംസ്‌ക്കാരത്തെകൊണ്ടെത്തിച്ചു എന്നും ചെയർമാൻ എടുത്തുപറയുന്നു.
ഇന്ന് നിലവിലുള്ള നൂതനസാങ്കേതികവിദ്യകൾ ഉപയോഗിച്ച് ഗുണനിലവാരരംഗത്ത് ഏപ്പോഴും മുൻപന്തിയിൽ നിൽക്കുന്ന ഏറ്റവും വലിയകെട്ടിടങ്ങളും റോഡുകളും എന്നു തുടങ്ങി കാർഷിക, ഐ.ടി മേഖലകൡലടക്കം വിപുലമായ ഇടപെടലുകളിലൂടെ ഏറ്റവും ഉപകാരപ്രദമായ രീതിയിലുള്ള നിർമ്മാണപ്രവർത്തനങ്ങൾ നടത്താൻ സൊസൈറ്റിക്ക് കഴിയുന്നു. ഇത്തരം സംവിധാനങ്ങളുടെയൊക്കെത്തന്നെ അടിസ്ഥാനമായ, സാങ്കേതികവിദഗ്ദ്ധരുടേയും ഐ.ടി വിദഗ്ദ്ധരുടേയും, മാനേജ്‌മെന്റിന്റേയും വലിയൊരു നിരതന്നെ വാർത്തെടുക്കാൻ സൊസൈറ്റിയുടെ ഇൻഫ്രാസ്‌ട്രെക്ച്ചർ സംവിധാനത്തിന് കഴിഞ്ഞു എന്ന വിലമതിക്കാനാവാത്ത വസ്തുത രമേശൻ പാലേരി വളരെ സന്തോഷത്തോടെയാണ് പീപ്പിൾസ് റിവ്യൂവുമായി പങ്കുവച്ചത്.
ഐ.ടി. മേഖലയിൽ മാത്രം ഇന്ന് അയ്യായിരത്തിൽപ്പരം തൊഴിലാളികൾ ഇൗ സ്ഥാപനത്തിൽ ജോലിചെയ്യുന്നു. വിദ്യാഭ്യാസ സംവിധാനത്തിലൂന്നി എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾക്ക് കൂടുതൽ വൈദഗ്ദ്യം ലഭിക്കുന്നതരത്തിലുള്ള വിദ്യാഭ്യാസസമ്പ്രദായംകൊണ്ടുവരുന്നതിന്റെ ഭാഗമായി സ്‌ക്കിൽഇൻസ്റ്റിറ്റ്യൂട്ടുകളിൽ നിന്ന് മാറി സ്‌ക്കിൽ യൂണിവേഴ്‌സിറ്റി സ്ഥാപിക്കാനടക്കമുള്ള പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. തിയററ്റിക്കൽ വിദ്യാഭ്യാസത്തിനു പുറമേ പ്രാക്ടിക്കൽ വിദ്യാഭ്യാസംകൂടി നൽകിക്കൊണ്ട് പൂർണ്ണമായും ജോലി മേഖലയിൽ കഴിവുള്ള ഒരു തൊഴിലാളിയായി അവരെ വാർത്തെടുക്കുകയാണ് ലക്ഷ്യം. എവിടേയും എന്തിനും മുൻകാലങ്ങൡ മലയാളികൾ മുൻപന്തിയിലായിരുന്നു. എന്നാൽ ഇന്ന് അന്യസംസ്ഥാനങ്ങൡലും, പുറം രാജ്യങ്ങളിലും മലയാളികൾക്ക് ജോലിസാധ്യതകൾ നഷ്ടപ്പെട്ടുവരുന്നു. നൂതന ആശയങ്ങളുടേയും, ആശയവിനിമയ സംവിധാനങ്ങളുടേയും, സാങ്കേതികവിദ്യകളുടേയും, പരിജ്ഞാനക്കുറവാണ് ഇതിന് കാരണം. ഇൗ കുറവുകൾ മാറ്റി എവിടേയും മലയാളിയെ വീണ്ടും ഒന്നാമതെത്തിക്കുക എന്ന ഒരുകാഴ്ച്ചപ്പാടാണ് സൊസൈറ്റിക്കുള്ളതെന്ന് രമേശൻപാലേരി പറയുന്നു.
ഇപ്പോൾ യുഎൽസിസിഎസിന്റെ ചെയർമാനായിരിക്കുന്ന രമേശൻ പാലേരിയുടെ മുത്തച്ഛൻ പാലേരി ചന്തമ്മന്റെ നേതൃത്വത്തിൽ ‘പതിനാല് അംഗങ്ങൾ പതിനാല് അണചേർത്തുവച്ച് മുപ്പത്തിഏഴ് പൈസകൊണ്ട്’ തുടങ്ങിയ ഒരു കൂട്ടായ്മ, അദ്ദേഹത്തിന്റെ കാലശേഷം മകൻ പാലേരി കണാരൻ മാസ്റ്റർ ഏറ്റെടുക്കുകയും യുഎൽസിസിഎസ് എന്ന സ്ഥാപനമായികെട്ടിപ്പടുക്കുകയും നിയമാവലികളും, അച്ചടക്കനിയന്ത്രണങ്ങളും കൊണ്ട് തൊഴിലാളികളുടെ മനസ്സിനെകരുത്തുറ്റതാക്കുന്ന രീതിയിലുള്ള സംവിധാനംകൊണ്ടുവരികയും അതിലൂടെ സൊസൈറ്റിയുടെ വളർച്ചയ്ക്ക് പുത്തൻ അദ്ധ്യായം എഴുതുകയുംചെയ്തു. അങ്ങിനെ പട്ടിണിപ്പാവങ്ങളായ നിരവധിതൊഴിലാളികൾക്ക് പുതുജീവൻ നൽകാനും അവരെ നല്ല തൊഴിലാളികളാക്കി മാറ്റാനും അദ്ദേഹത്തിനു കഴിഞ്ഞു.

 യുഎൽസിസിയുടെ ഹെഡ് ഓഫിസ്‌

  യുഎൽസിസിയുടെ ഹെഡ് ഓഫിസ്‌

ചരിത്രത്തിന്റെ താളുകൾ മറിഞ്ഞുകൊണ്ടേയിരുന്നു. ഇടയ്‌ക്കെപ്പൊഴോ എഴുത്ത്മുറിഞ്ഞു. പുതിയ തൂലികയിലൂടെ പുത്തൻ അക്ഷരങ്ങൾ തെളിഞ്ഞു. പുതിയ ആശയങ്ങളും ചിന്താഗതികളുമായി മകൻ രമേശൻപാലേരി യുഎൽസിസിഎസിന്റെ പുതിയ ചെയർമാനായി അധികാരമേറ്റു. മാറ്റങ്ങൾ പിന്നീട് വളരെ വേഗത്തിലായിരുന്നു. ഏതൊരു സ്ഥാപനത്തിനും തൊഴിലാളികളുടെ അംഗസഖ്യകൾ കൂടുമ്പോൾ അതിനകത്ത് അതിനനുസരിച്ചുള്ള പ്രശ്‌നങ്ങളും ഉണ്ടാകാറുണ്ട്. എന്നാൽ തൊഴിലാളികളുടെ പ്രവർത്തനങ്ങൾക്ക് വളരെ വ്യക്തമായ കാഴ്ച്ചപ്പാടുകളോടെ വഴിവിട്ട ഏതുതരം പ്രവർത്തനങ്ങളേയും ശക്തമായി നിയന്ത്രിച്ചും, താക്കീത്‌ചെയ്തും, കീറിമുറിച്ച വിശകലനങ്ങളിലൂടെ ശക്തമായ തീരുമാനങ്ങൾ എടുത്തും തൊഴിലാളികളുടെ ഐക്യത്തെ കൂടുതൽ കരുത്തുറ്റതാക്കുന്ന നീതിപൂർവ്വമായ തീരുമാനങ്ങളുമായി ചെയർമാൻ രമേശൻപാലേരി യുഎൽസിസിഎസിനെ നയിക്കുന്നു. ഇതിനൊക്കെ റോൾമോഡലായി അദ്ദേഹം നടക്കുന്നതോടൊപ്പം മാനേജ്‌മെന്റിനേയും അതിനായി അദ്ദേഹം പ്രാപ്തരാക്കിയിരിക്കുന്നു.
പന്ത്രണ്ടായിരം തൊഴിലാളികളുടെ ആൾബലംകൊണ്ടും, അതിനനുസരിച്ച സംവിധാനങ്ങൾകൊണ്ടും വിദഗ്ധരായ മേൽനോട്ടക്കാരുടേയും, എഞ്ചിനീയർമാരുടേയും ടീംവർക്കുകൊണ്ടും ഏറ്റെടുക്കുന്ന ജോലികൾ മുഴുവനും സമയബന്ധിതമായി യാതൊരുവിധ കാലതാമസവും കൂടാതെമികവുറ്റരീതിയിൽ പൊതുജനത്തിനും പ്രകൃതിക്കും ഇണങ്ങുന്ന രീതിയിൽ ചെയ്തു തീർക്കാൻ സൊസൈറ്റിക്ക് എന്നും കഴിയുന്നു. അങ്ങിനെ ലോകചരിത്രത്തിൽ തന്നെ ആദ്യമായി എന്നു പറയാം കേരളാഗവൺമെന്റിന്റെ കോഴിക്കോടു നടന്ന രണ്ടു വലിയ പ്രോജക്ടുകൾ നിശ്ചയിച്ച സമയത്തിനുള്ളിൽ വളരെ മഹത്തായ രീതിയിൽ നിർമ്മാണ പ്രവർത്തനം പൂർത്തിയാക്കുകയും അതിനായി ഗവൺമെന്റ് അനുവദിച്ച സംഖ്യയിൽ നിന്ന് പതിനേഴ് കോടിരൂപ ലാഭമുണ്ടാക്കുകയുംആ സംഖ്യതിരിച്ച് ഗവൺമെന്റിലേക്ക് തന്നെ തിരികെ നല്കിക്കൊണ്ട് ഇന്ത്യയുടെ വികസനത്തിനു തന്നെ മാതൃകയാകാനും യുഎൽസിസിഎസിക്ക് കഴിഞ്ഞു. അതിലൂടെ രമേശൻ പാലേരിയുടെ കിരീടത്തിൽ ഒരു പൊൻതുവൽകൂടെ ചാർത്തപ്പെട്ടു എന്നത് വളരെ അഭിമാനാർഹമാണ്.
തഴച്ചു വളരുന്നമരങ്ങൾക്ക് ആഴത്തിലുള്ള വേരുകൾ ഉണ്ടായിരിക്കണം. മാത്രമല്ല അവ മണ്ണിനോട് ഇഴുകിചേർന്നുകൊണ്ട് നാലുപാടും ദൃഢമായിരിക്കണം. വേരുകളായികെട്ടു പിണഞ്ഞ് സംഘടിതശക്തിയായി വളർന്ന് ULCCS എന്ന പടുകൂറ്റൻ മരത്തെ കരുത്തുറ്റതാക്കുന്ന തൊഴിലാളികളുടെ ഏത് ആവശ്യങ്ങൾക്കും ഭക്ഷണം, വസ്ത്രം, പാർപ്പിടം, വിദ്യാഭ്യാസം, കല്യണം എന്നു തുടങ്ങി ഏതാവശ്യങ്ങളും നിറവേറ്റിക്കൊടുക്കാൻകൂടെനിന്നുകൊണ്ട് തൊഴിലാളികളാണ് ഇതിന്റെ ശക്തി, ഇത് അവരുടെ സ്ഥാപനമാണ് എന്ന തിരിച്ചറിവ് തൊഴിലാളികൾക്ക് നൽകിക്കൊണ്ട് യുഎൽസിസിഎസിന്റെ ജൈത്രയാത്ര തുടരുകയാണ്.

സർഗാലയ
                                           സർഗാലയ

പുത്തൻ സാങ്കേതിക വിദ്യകളിൽ മികവുറ്റരീതിയിലുള്ള നിർമ്മാണപ്രവർത്തനങ്ങൾ അതായത് വർദ്ധിച്ചുവരുന്ന പാരിസ്ഥിതികപ്രശ്‌നങ്ങളും, പ്രകൃതിദുരന്തങ്ങളും അതിജീവിക്കാൻ കഴിയുന്ന രീതിയിലുള്ള നിർമ്മാണപ്രവർത്തനങ്ങൾ അതി നൂതനമായ ടെക്‌നോളജികൾ ഏതൊക്കെ രീതിയിൽ ഉപയോഗിക്കാം എന്ന് കണ്ടെത്തിഅതിലൂടെ ബഹുദൂരം യാത്രചെയ്യുകയാണ് ചെയർമാനും സൊസൈറ്റിയും.
ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ മണ്ണിൽ വിദേശ നിക്ഷേപങ്ങൾക്ക് എപ്പോഴും നിരവധി സാധ്യതകൾ ഉള്ള, വിനോദസഞ്ചാരമേഖലകൾ നിറഞ്ഞു നിൽക്കുന്ന ഒരിടത്ത് അതിനായിനിരവധി പുതിയമേഖലകൾ തുറക്കുക എന്ന ലക്ഷ്യവുമായി സൊസൈറ്റി മുന്നോട്ട് പോവുകയാണ്. അതിന്റെ ഭാഗമായി മൂരാട് സർഗ്ഗാലയ ക്രാഫ്റ്റ്വില്ലേജ്, അതേരീതിയിലുള്ള കോവളത്ത് പണിനടന്നുകൊണ്ടിരിക്കുന്ന പുതിയസംരംഭം, തുടങ്ങിനിരവധി പുതിയ പുതിയ സംരംഭങ്ങളുമായി യുഎൽസിസിഎസ് മുന്നോട്ട് പോകുന്നു. കൂടാതെ കാർഷിക മേഖലയിലും കമ്പനിയുടെ ഇടപെടൽ ശ്രദ്ധേയമായിമാറിക്കൊണ്ടിരിക്കുകയാണ്. നൊച്ചാട്ഗ്രാമപഞ്ചായത്ത് പൂർണ്ണമായും ഏറ്റെടുക്കുകയും അവിടെ മുഴുവൻ കർഷരേയും ഉൾപ്പെടുത്തി വിവിധതരം കൃഷിയിറക്കാനും അതിലൂടെ ഗുണനിലവാരമുള്ള കാർഷികവിളകൾ സംഭരിക്കാനും അതൊക്കെ മൂല്യവർദ്ധിത ഉൽപ്പന്നങ്ങളാക്കി കർഷകർക്ക് പരമാവധി വില ലഭിക്കുവാനും ഉതകുന്ന രീതിയിലുള്ള നൂതന കാർഷിക പദ്ധതിയും സൊസൈറ്റി ഏറ്റെടുത്തിരിക്കുന്നു.
ഐക്യത്തിന്റെ, കെട്ടുറപ്പിന്റെ, വിജയത്തിന്റെ മാത്രം പുതിയ ഗാഥകൾ രചിക്കുന്ന തൊഴിലാളികളുടെ സംഘടിത ശക്തിയായ തൊഴിൽമേഖലയുടെ പുത്തൻവിപ്ലവമായ യുഎൽസിസിഎസ് ഇന്ന് ലോകരാജ്യങ്ങൾക്കു പോലും മാതൃകയായിമാറിക്കൊണ്ടിരിക്കുന്നു. വിദേശരാജ്യങ്ങളിലെ യൂണിവേഴ്‌സിറ്റികളിൽ പോലും ഇത് ചർച്ചചെയ്യപ്പെടുന്നു. അതിന്റെഭാഗമായി റഷ്യ, ജർമ്മനി, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് പോലും പഠന സംഘങ്ങൾഇവിടെ എത്തുകയും കമ്പനിയുടെ പ്രവർത്തനങ്ങളെക്കുറിച്ചു വിശദമായി പഠിക്കുകയും രമേശൻപാലേരി എന്ന മഹത്വത്തെ മാതൃകയായി സ്വീകരിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. വ്യത്യസ്തമായ തൊഴിൽ സംസ്‌ക്കാരവും അഴിമതിരഹിത ഭരണസംവിധാനവുമായി സുതാര്യമായ പ്രവർത്തനശൈലിയോടെ മുന്നോട്ട് പോകുന്നസൊസൈറ്റി,
‘ഉണരുവിൻ..
അകലേശനെസ്മരിപ്പിൻ
ക്ഷണമെഴുന്നേൽപ്പിൻ
അനീതിയോടെതിർപ്പിൻ’
എന്ന ശ്രീനാരായണഗുരുദേവന്റെ വചനങ്ങൾ പ്രാവർത്തികമാക്കിയാണ സൊസൈറ്റി മുന്നോട്ട് പോകുന്നത് എന്ന് രമേശൻപാലേരി പറയുന്നു.
സംസ്‌ക്കാരസമ്പന്നതയും, ആധുനികതയുടെ വളർച്ചയും അനന്തമായ സാദ്ധ്യതകൾ തുറന്നിട്ടിരിക്കുന്ന ഇൗ ലോകത്ത്ഏതുതരം പദ്ധതികളും ഏറ്റെടുത്ത് നടത്താനും ഏതുതരം വൻകിട കമ്പനികളുമായി മത്സരിക്കാനുമുള്ള ശേഷി യുഎൽസിസിഎസ് ഇന്ന് കൈവരിച്ചിരിക്കുന്നു. അതുകൊണ്ട് തന്നെ ഇന്ന് കേരളത്തിലുള്ള ഗവൺമെന്റ് മേഖലയിലായാലും, പൊതുമേഖലയിലായാലും മറ്റ് പ്രൈവറ്റംഗമായാലും നിർമ്മാണ മേഖലയിൽ നടക്കുന്ന മുഴുവൻ വൻകിട പദ്ധതികളും ഏറ്റെടുത്ത് നടത്തിക്കൊണ്ടിരിക്കുന്ന സൊസൈറ്റിയാണ് എന്നത് ഇവിടുത്തെ തൊഴിലാളികളെ സംബന്ധിച്ചേടത്തോളം വളരെ അഭിമാനാർഹമാണ്. കോഴിക്കോട് നഗരത്തിന്റെ തന്നെ മുഖഛായ മാറ്റിയതും വികസനത്തിന്റെ കുതിപ്പിലേക്ക് നഗരത്തെ വീണ്ടും നയിക്കുന്നതുമായ ഐ.ടിപാർക്ക്സ്ഥാപിക്കാനായതും, അതിനോടനുബന്ധിച്ച് നിർമ്മിക്കുന്ന പാർപ്പിടകെട്ടിയ സമുച്ചയങ്ങളും വളരെയധികം ജനശ്രദ്ധയാകർഷിക്കുന്നതാണ്. ഡിസൈൻരംഗത്ത് ഇന്ന് ലോകരാജ്യങ്ങളുടെ ഇടയിൽ മുൻപന്തിയിൽ നിൽക്കുന്ന ‘നിക്കൻസെക്കി’ എന്ന ജപ്പാൻകമ്പനിയാണ് ഇൗ ഐ.ടിപാർക്കും അനുബദ്ധ നിർമ്മാണങ്ങളും ഡിസൈൻചെയ്തിരിക്കുന്നത്.
വളരെ സുസജ്ജമായി പ്രതേ്യകം ടീമുകളായി പ്രവർത്തിക്കുന്ന, സൊസൈറ്റി, തൊഴിലാളികളിൽ നിന്ന് തുടങ്ങി സൂപ്പർവൈസർ, മേനേജ്‌മെന്റ് ടീമുകളടക്കം ചെയർമാൻവരെ എത്തിനിൽക്കുന്ന സംഘടിതശക്തികളുടെ കാര്യക്ഷമമായ പ്രവർത്തനങ്ങളായതിനാൽ, ഇന്ന് കേരളത്തിലെന്നല്ല ഇന്ത്യയിലാകമാനം തന്നെ തൊഴിൽ മേഖലയിൽ കണ്ടുവരുന്ന യാതൊരുവിധ സമരങ്ങളോ തൊഴുത്തിൽകുത്തോ നടക്കാത്ത അല്ലെങ്കിൽ അതിന് അവസരമൊരുക്കാത്ത ഒരു ഭരണസംവിധാനമായി യുഎൽസിസിഎസ് വിജയിച്ചുമുന്നേറുകയാണ്. ജാതി മത രാഷ്രീയ ഇടപെടലുകൾക്കൊന്നും തന്നെ സ്ഥാനമില്ലാത്ത ഇന്ത്യയിലെ ഒന്നാമത്തെ തൊഴിലാൡകളുടെ സംഘടിത പ്രസ്ഥാനമായി ഇന്ന് ഉൗരാളുങ്കൽലേബർകോൺട്രാക്ട് കോ-ഒാപ്പറേറ്റീവ് സൊസൈറ്റി മാറി എന്നതിൽ ചെയർമാൻ രമേശൻപാലേരി അങ്ങേയറ്റം സന്തോഷവാനാണ്. അതിൽ അദ്ദേഹത്തിന്റെ പങ്ക് വിലമതിക്കാനാകാത്തതുമാണ്.
നാടിന്റെ വികസനത്തിന്റെ വലിയൊരു ഭാഗം വിദേശവരുമാനമാണെന്ന യാഥാർത്ഥ്യം നിലനിൽക്കെ മലയാളികൾക്ക് വിദേശരാജ്യങ്ങളിൽ ജോലിസാധ്യതകൾ അസ്തമിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ രമേശൻപാലേരിയുടെ സ്വപ്‌നങ്ങളിലെ പുത്തൻ ആശയങ്ങൾക്ക് ജീവൻവയ്ക്കുകയാണ്, അത് നിറപ്പകിട്ടാർന്നതാകുകയാണ്. സൊസൈറ്റി തുടങ്ങാൻ പോകുന്ന പുതിയ വൻകിട പദ്ധതികളിൽ വിദേശമലയാളികളെകൂടെ ഉൾപ്പെടുത്തി അവർക്ക് നിക്ഷേപം നടത്താനും, ഒരു സ്ഥിര വരുമാനം ലഭിക്കാനും മാത്രമല്ല വിദേശത്ത് ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തുന്ന പ്രവാസികൾക്ക് ഇത്തരം സംരംഭങ്ങളിലൂടെ സ്ഥിരമായ ഒരു ജോലി സാധ്യതകണ്ടെത്തുകയും ചെയ്യുന്നതിലൂടെ പ്രവാസിമലയാളികൾ ഉൾപ്പെടെ സൊസൈറ്റിയുടെ ഭാഗമാക്കുകയും കേരളത്തിന്റെസമ്പദ് ഘടനയെതന്നെ മാറ്റിമറിക്കുന്ന പുത്തൻ കാഴ്ച്ചപ്പാടിലേക്ക് പുത്തൻ വളർച്ചയിലേക്ക് യുഎൽസിസിയെ നയിക്കുകയും ചെയ്യുകയാണ് തന്റെ ലക്ഷ്യമെന്ന് രമേശൻ പാലേരി പറയുന്നു.
അധികാരം മനുഷ്യനെ അന്ധനാക്കുന്നു എന്ന സത്യം പരക്കെ നിലനിൽക്കുന്നിടത്ത് രമേശൻപാലേരി എന്നവ്യക്തിത്വം എന്തുകൊണ്ടും വേറിട്ടു നിൽക്കുകയാണ്. ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റിവ്‌സൊസൈറ്റി ചെയർമാൻ എന്നതിലുപരി നാടിന്റെയും, നാട്ടുകാരുടെയും ഇടയിൽ നല്ലൊരു സാമൂഹികപ്രവർത്തകൻ എന്ന നിലയിലും അദ്ദേഹം ശക്തമായ ഇടപെടലുകൾ നടത്തുന്നു. ഇന്ന് നാദാപുരം റോഡിൽ പ്രവർത്തിക്കുന്ന ‘മടിത്തട്ട്’ എന്ന സ്ഥാപനം അതിന് ഏറ്റവും വലിയ ഉദാഹരണമാണ്.

മടിത്തട്ട് വൃദ്ധസദനം
                  മടിത്തട്ട് വൃദ്ധസദനം

നാട്ടിലെ പാവപ്പെട്ടവരും പകൽ സമയത്ത് വീടുകളിൽ തനിച്ചാകുന്നതുമായ വയോജനങ്ങളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ മടിത്തട്ട് ഇന്ന് നിരവധി വൃദ്ധജനങ്ങൾക്ക് അഭയ കേന്ദ്രമാണ്. അവിടെ എത്തുന്ന എല്ലാ വയോജനങ്ങൾക്കും എല്ലാരീതിയിലും ഉള്ള ചികിത്സയും, ഭക്ഷണവും, ആനന്ദകരമായനിമിഷങ്ങളും, സമ്മാനിച്ചുകൊണ്ട് വളരെ നല്ലരീതിയിൽ അത് നടന്നുപോകുന്നു. ഇതിന്റെ പ്രവർത്തനം കൂടുതൽ വിപുലമാക്കുക എന്ന ലക്ഷ്യത്തോടുകൂടി വടകര ബ്ലോക്ക് പഞ്ചായത്തിലെ നാലു പഞ്ചായത്തുകളേയും ഉൾപ്പെടുത്തി ചുരുങ്ങിയ ത് ആയിരംപേരെ പരിപാലിക്കാനും, അവരുടെ ആവശ്യങ്ങൾക്കായി ഡോക്ടറും, മെഡിക്കൽ സ്റ്റോറും, ഫിസിയോതെറാപ്പിയും എന്നുവേണ്ട എല്ലാ സജ്ജീകരണങ്ങളോടും കൂടിയുള്ള സംവിധാനം ഒരുക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം. കൂടാതെ ഇതിന്റെ ശാഖകളായി കോഴിക്കോട് നഗരത്തിലും ഇത്തരം സ്ഥാപനങ്ങൾ പ്രവർത്തിച്ചുവരുന്നു നാട്ടുകാരുടെ ഇടയിൽ അവരുടെ ഏത് നല്ല കാര്യങ്ങൾക്കും കൂടെ നിൽക്കുന്ന മഹാപ്രതിഭയായിമാറിക്കൊണ്ടിരിക്കുകയാണ് രമേശൻപാലേരി എന്ന വ്യക്തിത്വം.
പൂർത്തിയാക്കിയതും, തുടങ്ങിവച്ചതും. തുടങ്ങാനിരിക്കുന്നതുമായ മുഴുവൻ പദ്ധതികളിലും തന്റേതായ വ്യക്തിമുദ്രപതിപ്പിച്ചു കൊണ്ട് കേരളജനതയ്ക്ക് ആകമാനം അഭിമാനമായിമാറിക്കൊണ്ടിരിക്കുന്ന ഊരാളുങ്കൽ ലേബർകോൺട്രാക്റ്റ് കോ ഓപ്പറേറ്റിവ്‌സൊസൈറ്റിക്കും അതിന്റെ അമരക്കാരനായ രമേശൻപാലേരിക്കും നാടിന്റെ സമ്പന്നമായ ഭാവിക്കും തൊഴിൽ സംസ്‌കാരത്തിനും ഇനിയും ഒരുപാട് മഹത്തായ സംഭാവനകൾ നൽകാൻ കഴിയട്ടെ.

 

രവികൊമ്മേരി
    രവികൊമ്മേരി

 

                                                                                   

Share

Leave a Reply

Your email address will not be published. Required fields are marked *