യാത്രകളെ പ്രണയിച്ച് യാത്രികനായി യാത്രകളൊരുക്കി വിജയൻ കണ്ണൻ

വിജയൻ കണ്ണൻ
(ചെയർമാൻ& മാനേജിങ്ഡയറക്ടർ
കേരള ട്രാവൽ സോൺ)

അഹ്‌റാസ് റാസി

യാത്രകളോടുള്ള അമിതമായ ഭ്രമമാണ് വിജയൻ കണ്ണനെ കേരള ട്രാവൽ സോൺ എന്ന പേരിൽ ഒരു ട്രാവലിംഗ് കമ്പനി തുടങ്ങാൻ പ്രചോദനമേകിയത്. യൗവ്വനത്തിന്റെ തുടക്കത്തിൽ കൂട്ടുകാരോടൊപ്പവും തനിച്ചുമുള്ള യാത്രകൾ. പിന്നീടത്, എന്തുകൊണ്ട് താൻ യാത്രകൡ അനുഭവിക്കുന്ന അനുഭൂതി മറ്റുള്ള മലയാൡകൾക്ക് ആസ്വദിക്കാൻ കഴിയുന്നില്ല എന്ന ചിന്തയിലേക്ക് അദ്ദേഹത്തെ എത്തിച്ചു. ഏകാന്തമായ യാത്രകളേക്കാൾ കൂട്ടമായി യാത്ര ചെയ്യുന്നതാണ് നല്ലതെന്ന് വിശ്വസിക്കുന്നയാളാണ് വിജയൻ. നമ്മൾ കാണാൻ ആഗ്രഹിക്കുന്നതാകില്ല മറ്റൊരാൾ കാണുന്നത്. ആ മനസ്സാകില്ല മറ്റൊരാളുടേത്. നമ്മൾ കാണാത്തത് ചിലപ്പോൾ വേറൊരാൾ കാണിച്ചുതരും. അങ്ങനെ യാത്രകൾ എന്ന് പറയുന്നത് കാഴ്ചകൾ മാത്രമല്ലെന്നും, അതൊരു പഠനവും, പങ്കുവെക്കലും സഹനവും കൂടിയാണ്. ചിലപ്പോൾ അതായിരിക്കാം പഴമക്കാർ പറയുന്നത് ഒരു വ്യക്തിയെ മനസ്സിലാക്കാണമെങ്കിൽ അയാളുടെ കൂടെ യാത്ര ചെയ്യണമെന്ന്. വിജയൻ കണ്ണൻ തന്റെ യാത്രകളെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ പറയുന്നു.
കേരളത്തിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ട്രാവൽസുകൡ ഒന്നാണ് കേരള ട്രാവൽ സോൺ. 2010ലാണ് വിജയൻ കണ്ണൻ ഇത് ആരംഭിക്കുന്നത്. പിന്നീടങ്ങോട്ട് തന്റെ സ്വപ്‌നങ്ങൾ യാഥാർത്ഥ്യമാക്കാനായി കഠിനാധ്വാനത്തിന്റെ കുപ്പായം അണിയുകയായിരുന്നു. ആരംഭം മുതൽ ഇന്നൂവരെ നിരവധി യാത്രക്കാരുടെ സ്വപ്‌നയാത്രകൾക്ക് വിജയൻ കണ്ണൻ സാരഥ്യമേകി. ഫാമിലി ട്രിപ്പുകൾ, സ്‌കൂൾ, കോളേജ് ട്രിപ്പുകൾ, തീർത്ഥാടന .യാത്രകൾ തുടങ്ങിയ സൗകര്യങ്ങൾ കേരള ട്രാവൽ സോൺ നടത്തിക്കഴിഞ്ഞു. ഡൽഹി, ആഗ്ര, മണാലി, ഷിംല തുടങ്ങിയ ഇന്ത്യയിലെ ആഭ്യന്തര ടൂറിസ്റ്റ് ട്രിപ്പുകളും, തിരുപ്പതി, ഋഷികേഷ്, ഹരിദ്വാർ, കാശി തുടങ്ങിയ തീർത്ഥാടന യാത്രകളും ആയിരുന്നു ആദ്യകാലത്ത് നടത്തിയിരുന്നത്.
വിദേശ ട്രിപ്പുകൾ ആരംഭിക്കുന്നത് തീർത്ഥാടന യാത്രയിൽ തന്നോടൊപ്പം വന്ന ഒരു വനിതക്ക് ശ്രീലങ്ക കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ചപ്പോഴായിരുന്നു എന്ന് വിജയൻ കണ്ണൻ ഒാർമ്മിക്കുന്നു. ഇന്ന് ശ്രീലങ്ക രാമായണയാത്ര, സിഗ്നേച്ചർ ട്രിപ്പായി നടത്തുന്ന എക സ്ഥാപനമാണ് ട്രാവൽ സോൺ. അതിനു ശേഷം നിരവധി വിദേശ ട്രിപ്പുകൾ നടത്തി. ഏറ്റവും ചുരുങ്ങിയ ചിലവിൽ ഭൂട്ടാൻ, മലേഷ്യ, സിഗപ്പൂർ, ലാവോസ്, വിയറ്റ്‌നാം, കമ്പോഡിയ, ഇന്തോനേഷ്യ, യുഎഇ, തായ്‌ലന്റ് തുടങ്ങിയ രാജ്യങ്ങൡലേക്ക് നിലവിൽ യാത്ര നടത്തുന്നു. വരുന്ന ഫെബ്രുവരി 9ന് കമ്പനി ആദ്യമായി ഒരു മ്യാൻമാർ യാത്ര പ്ലാൻ ചെയ്തിട്ടുണ്ട് . ഏപ്രിൽ 17ന് കമ്പനിയുടെ പ്രഥമ യൂറോപ്പ്യൻ യാത്ര ആരംഭിക്കുകയാണ്. യൂറോപ്പിലെ പ്രമുഖ ഡെസ്റ്റിനേഷനുകളായ സ്വിറ്റ്‌സർലാണ്ട് , ഹോളണ്ട് ജർമനി തുടങ്ങിയ പ്രകൃതി ഭംഗി കൊണ്ട് മനോഹരമായ രാജ്യങ്ങൡലേക്കാണ് യാത്രക്കാരെ ക്ഷണിക്കുന്നത്. കൂടാതെ റഷ്യ, ഉസ്‌ബെക്കിസ്ഥാൻ, അസർബൈജാൻ, ജപ്പാൻ, സൗത്ത് കൊറിയ തുടങ്ങിയ രാജ്യങ്ങൡലേക്കും തന്റെ ലക്ഷ്യങ്ങൾ വ്യാപിപ്പിക്കും എന്ന തീരുമാനമെടുത്തിരിക്കയാണ് വിജയൻ കണ്ണൻ.

ഡെസ്റ്റിനേഷൻ രാജ്യങ്ങൡലെ ഡിസിഎം (ഡെസ്റ്റിനേഷൻ മാനേജ്‌മെന്റ് കമ്പനി)കളുമായി ചേർന്നാണ് യാത്രകൾ സംഘടിപ്പിക്കുന്നത്. അത്‌കൊണ്ട് തന്നെ എല്ലാ യാത്രകൡലും യാതൊരുവിധ ബുദ്ധിമുട്ടുകളുമില്ലാതെ വളരെയധികം സുരക്ഷിതകരവും ആസ്വാദ്യകരവുമായാണ് ടൂറുകൾ പ്ലാൻ ചെയ്യുന്നത്. കൂടാതെ മകനായ ആദിതിന്റെ പേരിൽ ആദിത്ത് വെഞ്ചേഴ്‌സ് ലിമിറ്റഡ് എന്ന പേരിൽ ഒരു പുതിയ കമ്പനി കൂടി രൂപം നൽകിയിട്ടുണ്ട് പുതിയ കമ്പനിയിൽ വിജയൻ കണ്ണന്റെ സഹധർമ്മിണിയായ ഉഷ വിജയനും സഹോദരി വിജയ കണ്ണനും മാനേജിംഗ് ഡയറക്ടർമാരാണ്. കൂടാതെ യാത്രകളെക്കുറിച്ചുള്ള അറിവുകൾ ജനങ്ങൡലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി ട്രാവൽ സോൺ ഗ്ലോബൽ എന്ന പേരിൽ ഒരു ഒാൺലൈൻ പോർട്ടൽ കൂടി തങ്ങൾക്കുണ്ടെന്ന് വിജയൻ കണ്ണൻ പറയുന്നു.
ഇതുവരെ 49 ഇന്റർനാഷണൽ ട്രിപ്പുകൾ കമ്പനി പൂർത്തിയാക്കി കഴിഞ്ഞു. കേന്ദ്രസർക്കാറിന്റെ ഇൻക്രീഡിബ്ൾ ഇന്ത്യ പദ്ധതി പ്രൊമോട്ട് ചെയ്യുന്നതിന്റെ ഭാഗമായി രാജ്യമെമ്പാടും നടത്തുന്ന ആഭ്യന്തര ടൂറുകളെ ഉപയോഗപ്പെടുത്തും. നിലവിൽ കമ്പനിക്ക് കേരളത്തിൽ കോഴിക്കോട് കോർപ്പറേറ്റ്് ഒാഫീസും പാലക്കാട് ബ്രാഞ്ചും ഉണ്ട്. യാത്രക്കാരുടെ സൗകര്യം പരിഗണിച്ച് കണ്ണൂർ, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങൡലും ഉടൻ തന്നെ ഒാഫീസുകൾ തുറക്കും.
ട്രാവൽ വിത് വിജയൻ കണ്ണൻ എന്നാണ് കേരള ട്രാവൽ സോൺ മലയാൡകളോടായി പറയുന്നത്. കാരണം എല്ലാ യാത്രകൡലും നിങ്ങളെ അനുഗമിക്കാനായി വിജയൻ കണ്ണൻ എത്തും എന്നത് തന്നെ. നിരവധി യാത്രകൾ നടത്തിയ അനുഭവസമ്പത്തുള്ള അദ്ദേഹത്തിന്റെ കൂടെയുള്ള യാത്ര മറക്കാൻ പറ്റാത്ത അനുഭവമായിരിക്കും നൽകുക. തന്റെ ട്രാവൽ ബിസിനസ് വിജയിച്ചതിനു പിന്നിൽ യാത്രക്കാർക്ക് ലഭിച്ച കെയറിംഗാണെന്ന് അദ്ദേഹം ഉറച്ചു വിശ്വസിക്കുന്നു. കസ്റ്റമേഴ്‌സിൽ കൂടുതലും മുതിർന്ന പൗരൻമാരായതിനാൽ അവർ കെയറിംഗും സുരക്ഷിതത്വവും കൂടുതൽ ആഗ്രഹിക്കുന്നു. എൺപത്താറുകാരനായ എസ്്എസ് കൈമൾ ആണ് ഇതുവരെ നടത്തിയ യാത്രകൡലെല്ലാം തന്നെ ഏറ്റവും പ്രായത്തിലുള്ള ആൾ. അഞ്ച് മാസം മാത്രം പ്രായമുള്ള കുട്ടിയാണ് സഞ്ചാരികൡലെ ഏറ്റവും പ്രായം കുറഞ്ഞയാൾ. അഞ്ചും ആറും തവണ കമ്പനിയെ സഞ്ചാരത്തിനായി ആശ്രയിച്ച യാത്രക്കാരുണ്ട് കേരള ട്രാവൽ സോണിന്. കർണാടകയിലെ ടാറ്റാ കോഫി എസ്റ്റേറ്റിലെ 150ഒാളം ജീവനക്കാർക്ക് തുടർച്ചയായ അഞ്ചാം വർഷവും കമ്പനി യാത്രാ സൗകര്യം ഒരുക്കി. കുടകിലെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ കമ്പനിയെ വർഷങ്ങളായി ആശ്രയിക്കുന്നു. വിദേശയാത്രകൾ നാൽപ്പത്തൊമ്പത് എണ്ണത്തിൽ എത്തിനിൽക്കുന്നു. അമ്പതാമത്തെ ഗോൾഡൻ ജൂബിലി ട്രിപ്പ് പ്രമാണിച്ച് ‘ഹമ്‌സഫർ’ ട്രാവൽ വിത്ത് പാർട്ണർ എന്ന ദമ്പതിമാർക്കായി പുതിയ ഡിസ്‌കൗണ്ട് ഒാഫർ ഒരുക്കുന്നു. പാർടണർക്ക് അമ്പത് ശതമാനം ഡിസ്‌കൗണ്ട് നൽകും. എന്താണ് ഇത്രയും കസ്റ്റമേഴ്‌സ് ഉണ്ടാകാൻ കാരണം എന്ന് ചോദിച്ചാൽ വിജയൻ കണ്ണന് ഒരൊറ്റ ഉത്തരമേയുള്ളൂ കെയറിംഗും വിശ്വാസവും. യാത്ര ഒരിക്കൽ ചെയ്ത അനുഭവമുള്ളവരാണ് കൂടുതൽ കസ്റ്റമേഴ്‌സിനെ നൽകുന്നത്. അവരുടെ കമ്പനിയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ മറ്റുള്ളവരിലേക്കെത്തുന്നു.
യാത്രയെക്കുറിച്ചും ടൂറിസത്തെക്കുറിച്ചുമെല്ലാം തന്റെ ഇത്രനാളത്തെ അനുഭവത്തിനിടയിൽ കുറേ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും മുന്നോട്ട് വെക്കാനുണ്ട് വിജയൻ കണ്ണന്. യാത്രകൾ ചെയ്യാതിരിക്കാൻ ആയിരം കാരണങ്ങൾ കണ്ടെത്തുന്നവരാണ് പൊതുവെ മലയാൡകൾ. എന്നാൽ പശ്ചാത്യർ ഇതിൽ നിന്നും വളരെ വ്യത്യസ്തരാണ് അവർ യാത്രകൾക്ക് വേണ്ടി കൂടുതൽ സമയവും സമ്പാദ്യവും കണ്ടെത്തുന്നു. ഇവിടെ നമുക്ക് ഒരായിരം കാരണങ്ങൾ പറഞ്ഞ് ഒരു യാത്ര പോകാതിരിക്കാം. എന്നാൽ യാത്രകൾ ഒരു പഠനം കൂടിയാണ്. യാത്രകൾക്ക് വലിയ തയ്യാറെടുപ്പുകളും പണവും ആവശ്യമാണെന്നത് തെറ്റിദ്ധാരണയാണ്. തൊഴിലുറപ്പ് പദ്ധതിയിൽ പ്രവർത്തിക്കുന്ന വനിതയെ താൻ സിങ്കപ്പൂർ, മലേഷ്യ എന്നീ രാജ്യങ്ങൡ കൊണ്ടുപോയിട്ടുണെന്ന് വിജയൻ കണ്ണൻ പറയുന്നു. ദിവസം ഒരു നൂറു രൂപ മാറ്റിവെച്ചാൽ ആർക്കും യാത്രകൾ ചെയ്യാം. ഇന്ത്യക്കുള്ളിൽ മാത്രമല്ല വിദേശത്തേക്കും യാത്രകൾ ചെയ്യാം. വിദേശ രാജ്യങ്ങൡലേക്കുള്ള യാത്രകൾ നമുക്ക് മറക്കാനാവാത്തായിരിക്കും. അവിടുത്തെ ശുചിത്വവും ജനങ്ങളുടെ പെരുമാറ്റവും നിയമങ്ങൾ പാലിക്കുന്നതിലെ കണിശതകളും എല്ലാം തന്നെ ഇന്ത്യയിൽ ജീവിക്കുന്ന നമ്മളുടെ കണ്ണ് തുറപ്പിക്കുന്നതായിരിക്കും.
കേരളത്തിലെ ഒരു ജില്ലയോളം പോലും വലിപ്പവും ടൂറിസം റിസോഴ്‌സസും ഇല്ലാത്ത സിങ്കപ്പൂർ പോലെയുള്ള രാജ്യങ്ങൾ വർഷന്തോറും ടൂറിസത്തിലൂടെ ഉണ്ടാക്കുന്നത് കോടിക്കണക്കിന് വിദേശനാണ്യമാണ്. എന്നാൽ തടാകങ്ങളും വെള്ളച്ചാട്ടങ്ങളും ഹിൽസ്‌റ്റേഷൻ , ബീച്ചസ്, ആയിരക്കണക്കിന് വർഷങ്ങളുടെ ചരിത്ര പിൻബലവുമുള്ള കേരളത്തിനും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങൾക്കും വേണ്ടപോലെ സഞ്ചാരികളെ ആകർഷിക്കാൻ കഴിയുന്നില്ല. ടൂറിസ്റ്റുകൾ എത്തണമെങ്കിൽ ഏറ്റവും അത്യാവശ്യം ശുചിത്വവും സൗകര്യങ്ങളുമാണ്. സുരക്ഷിതത്വവും ഒരു പ്രധാനപ്പെട്ട ഘടകം തന്നെ. കേരളത്തിന് ടൂറിസം രംഗത്ത് വളരെയധികം സാധ്യതതകളുള്ളതായി വിജയൻ കണ്ണൻ പറയുന്നു.
ചെറിയ സംരഭമായി തുടങ്ങിയ കേരള ട്രാവൽ സോണിന് ഇപ്പോൾ വളരാതിരിക്കാൻ പറ്റാത്ത അവസ്ഥയാണുള്ളത്. അത്രയധികം സഞ്ചാരപ്രിയർ ഇൗ കമ്പനിയെ ആശ്രയിച്ചുകൊണ്ടിരിക്കുന്നു. തന്റെ വിജയത്തിൽ അതിയായ ആനന്ദമില്ലെന്നും മലയാൡയെ യാത്ര ചെയ്യാൻ പ്രേരിപ്പിച്ച സന്തോഷ് ജോർജ് കുളങ്ങരെയെപ്പോലെയുള്ളവരുടെ പ്രയത്‌നങ്ങൾ വച്ച് നോക്കുമ്പോൾ ഇനിയും വളരെയധികം കാര്യങ്ങൾ ചെയ്യാനുണ്ടെന്നും വിജയൻ കണ്ണൻ പറയുന്നു.

 

Share

Leave a Reply

Your email address will not be published. Required fields are marked *