മെയ്ത്ര ഹോസ്പിറ്റലിൽ സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഗ്യാസ്‌ട്രോസയൻസസ് പ്രവർത്തനമാരംഭിച്ചു

മെയ്ത്ര ഹോസ്പിറ്റലിൽ സെന്റർ ഓഫ് എക്‌സലൻസ് ഫോർ  ഗ്യാസ്‌ട്രോസയൻസസ് പ്രവർത്തനമാരംഭിച്ചുകോഴിക്കോട്: ഗ്യാസ്‌ട്രോ കെയറിൽ ഏറ്റവും മികച്ച കേന്ദ്രമായ സെന്റർ ഒാഫ് എക്‌സലൻസ് ഫോർ ഗ്യാസ്‌ട്രോസയൻസ് മെയ്ത്ര ആശുപത്രിയിൽ പ്രവർത്തനമാരംഭിച്ചു. ശനിയാഴ്ച ആശുപത്രിയിൽ നടന്ന ചടങ്ങിൽ പ്രശസ്ത സർജനും ഡോ. ബി.സി റോയ് പുരസ്‌കാര ജേതാവുമായ ഡോ പളനി വേലുവും പ്രശസ്ത ഗ്യാസ്‌ട്രോ എൻഡറോളജിസ്റ്റും സൊസൈറ്റി ഒാഫ് ഗ്യാസ്‌ട്രോ ഇന്റെറ്റെനൽ എൻഡോസ്‌കോപ്പി ഒാഫ് ഇന്ത്യയുടെ അധ്യക്ഷനുമായ ഡോ. മാത്യു ഫിലിപ്പും ചേർന്ന് ചടങ്ങിന്റെ ഒൗപചാരികമായ ഉദ്ഘാടനം നിർവ്വഹിച്ചു. ആശുപത്രി ചെയർമാൻ പി.കെ അഹമ്മദ്, സി.ഇ.ഒ ഫൈസൽ സിദ്ദിഖ്, ഡയറകടർ ഡോ. അലി ഫൈസൽ തുടങ്ങിയവർ സംസാരിച്ചു. ഡോ. കെ. മുഹമ്മദ് നയിക്കുന്ന ഇൗ സെന്ററിൽ ഡോ.ജിജോ.വി ചെറിയാൻ, ഡോ. ജാവേദ്, ഡോ. അനു എസ് നായർ, എന്നിവരോടോപ്പം ഗ്യാസ്‌ട്രോ സർജറിയിൽ ഡോ. രോഹിത് രവീന്ദ്രനും, ഡോ. ഷാനവാസ് കക്കാട്ടും ഇന്റർവെൻഷണൽ റേഡിയോളജിയിൽ ഡോ. മുഹമ്മദ് റഫീക്കും ടീമായി പ്രവർത്തിക്കുന്നു.
ആരോഗ്യ പഠനം സ്‌കൂളുകൡ നിന്നും ആരംഭിക്കുമെന്നും അതിലൂടെ കുട്ടികൾക്ക് രോഗപ്രതിരോധശേഷി എങ്ങനെ വർധിപ്പിക്കാമെന്ന് പഠിപ്പിക്കണമെന്നും അതുവഴി ഒട്ടുമിക്ക രോഗങ്ങളെയും നമുക്ക് അകറ്റാൻ സാധിക്കുമെന്നും ഡോ. സി. പളനി വേലു പറഞ്ഞു.
അന്താരാഷ്ട്ര നിലവാരത്തോട് കിടപടിക്കുന്ന ആധുനിക യന്ത്രസംവിധാനങ്ങളുള്ള 4 എഡോസ്‌കോപ്പി സ്യൂട്ടുകളാണ് മെയ്ത്രയിലുള്ളത്. 24 മണിക്കൂറും ചികിത്സ ലഭ്യമാവുമെന്ന പ്രതേ്യകതയുമുണ്ട്. പ്രോക്ടോളജി ക്ലിനിക്ക്, ഹെർണിയ ക്ലിനിക്ക്, ബാരിയാട്രിക് ക്ലിനിക്ക്, ഗാൾബ്ലാഡർ ക്ലിനിക്ക്, ഗ്യാസ്‌ട്രോഇന്റസ്‌റ്റെനൽ ക്ലിനിക്ക് എന്നിവയും ഇതോടൊപ്പം പ്രവർത്തിക്കുന്നുണ്ട്.
‘ഭക്ഷണം ഇഷ്ടപ്പെടുന്ന നഗരത്തിന് ഇനിയൊരിക്കലും ദഹനം ബിദ്ധിമുട്ടാവില്ല’ എന്ന ടാഗ്‌ലൈനോടു കൂടി ഒരു ആദരവെന്ന നിലയിൽ മെയ്ത്ര ഹോസ്പിറ്റൽ ലോഗോയും സമർപ്പിച്ചിട്ടുണ്ട്.

Share

Leave a Reply

Your email address will not be published. Required fields are marked *