കഞ്ഞിവെള്ളം ഇനി വെറുതെ കളയേണ്ട; നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തിന്റെ പഠനങ്ങള്‍ പറയുന്നത് ഇങ്ങനെ

കഞ്ഞിവെള്ളം ഇനി വെറുതെ കളയേണ്ട; നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തിന്റെ പഠനങ്ങള്‍ പറയുന്നത് ഇങ്ങനെ

കഞ്ഞിവെള്ളം അങ്ങനെ വെറുതെ കളയാനുള്ളതല്ല.പലതുണ്ട് ഗുണങ്ങള്‍. ആവശ്യത്തിന് പോഷകങ്ങളും മറ്റ് സംയുക്തങ്ങളും അടങ്ങിയിട്ടുള്ള കഞ്ഞിവെള്ളത്തില്‍ നിന്നും ശരീരത്തിന് ലഭിക്കുന്ന ഗുണങ്ങള്‍ നിസാരമല്ല എന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

അമിതവണ്ണം കുറയ്ക്കുന്നതിന് മുതല്‍ മുടിയുടേയും ചര്‍മ്മത്തിന്റേയും സംരക്ഷണത്തിന് വരെ കഞ്ഞിവെള്ളം സഹായിക്കുന്നുണ്ട്. ദഹനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ നിന്നും മോചനത്തിന് കഞ്ഞിവെള്ളം സഹായിക്കുമെന്നും, കഞ്ഞിവെള്ളത്തിലെ അന്നജമാണ് ഇതിന് കാരണമാകുന്നതെന്നാണ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച പുതിയ പഠനം പറയുന്നത്.

വയറിളക്കമോ വയറുവേദനയോ അവനുഭവപ്പെട്ടാല്‍ ഒരു ഗ്ലാസ് നേര്‍പ്പിച്ച കഞ്ഞിവെള്ളം കുടിച്ചാല്‍ മതിയെന്നും. അന്നജം ഒരു ബൈന്‍ഡിംഗ് ഏജന്റായി പ്രവര്‍ത്തിച്ച്. വയറിന് അകത്തെ അസ്വസ്ഥതകള്‍ പരിഹരിക്കുമെന്നും പ്രസ്തുത പഠനം ചൂണ്ടിക്കാട്ടുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *